ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ഹരീഷ്. വി. എസ് ആണ്.

ന്ത്യൻ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയ്ക്ക് അഭിമാന നിമിഷം. രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച കഥയ്ക്കുള്ള അംഗീകാരത്തിന് ശേഷം ഫുവാദ് പനങ്ങായി നിർമ്മിച്ച “വേറെ ഒരു കേസ്” അന്താരാഷ്ട്ര വേദിയിൽ ശ്രദ്ധ നേടി. ഇന്ത്യൻ ഇൻഡിപെൻഡൻ്റ് ഫിലിം ഫെസ്റ്റിവലിലാണ് നേട്ടം. മികച്ച ഇന്ത്യൻ ഫീച്ചർ ഫിലിം പുരസ്കാരമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംവിധാനം, അവതരണം, ത്രില്ലിംഗ് നരേഷൻ എന്നിവകൊണ്ട് പ്രേക്ഷകരെയും ജ്യൂറിയെയും ഒരുപോലെ ആകർഷിച്ച ചിത്രം, പുതിയ തലമുറ മലയാള സിനിമയുടെ ശക്തി തെളിയിക്കുന്നു. വിജയ് നെല്ലിസ് നായകനായ ചിത്രത്തിൽ അലൻസിയർ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ബിന്നി സെബാസ്റ്റ്യനും പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ഹരീഷ്. വി. എസ് ആണ്. ക്യാമറമാൻ രജീഷ് രാമൻ, പ്രോജക്ട് ഡിസൈനർ S.മുരുകൻ, ഛായാഗ്രഹണം-രജീഷ് രാമന്‍, എഡിറ്റിംഗ്-അമല്‍ ജി സത്യന്‍, സംഗീതം-ആന്യ മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എസ്.മുരുകന്‍, പിആര്‍ഒ-ബിജിത്ത് വിജയന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming