സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ അനാമിക വിഷ്ണു, മാതാപിതാക്കളുടെ അഭാവത്തിലുള്ള ദുഃഖം പങ്കുവെച്ചു. അച്ഛന്റെയും അമ്മയുടെയും സ്നേഹം ലഭിക്കാത്തതിലുള്ള വിഷമം അവർ തുറന്നുപറഞ്ഞു.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതയാണ് അനാമിക വിഷ്ണു. ജീവമാതാ കാരുണ്യ ഭവനത്തിലെ ജീവിതവും ശേഷം അവിടുത്തെ നടത്തിപ്പുകാരിയുടെ മകനെ വിവാഹം കഴിച്ചതുമെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. സമീപകാലത്തായി സോഷ്യൽ മീഡിയയിൽ സജീവമായ അനാമിക പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടുന്നുണ്ട്. അക്കൂട്ടത്തിൽ അനാമിക പങ്കിട്ട പുതിയ വാക്കുകൾ വൈറലാകുകയാണ്. അച്ഛനെയും അമ്മയേയും കുറിച്ചുള്ളതാണ് പോസ്റ്റ്.
അനാമിക വിഷ്ണുവിന്റെ വാക്കുകൾ
ജീവിതത്തിൽ ചില ബന്ധങ്ങളുടെ കുറവ് വലിയൊരു സങ്കടം തന്നെയാണ്. ആരും കാണാത്ത എന്റെ സങ്കടങ്ങളിൽ എനിക്ക് താങ്ങായി നിൽക്കാൻ ഉണ്ണിയണ്ണനെങ്കിലും കൂടെയുള്ളതാണ് ഏക ആശ്വാസം. നഷ്ടപ്പെട്ടുപോയ സൗഭാഗ്യങ്ങളെ ഓർത്ത് വിഷമിക്കുമ്പോഴും, എന്നെ തളരാതെ പിടിച്ചുനിർത്തുന്നത് എന്റെ ഈ കൊച്ചു കുടുംബമാണ്. നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓർക്കുമ്പോൾ കണ്ണുനിറയാറുണ്ട്, പക്ഷേ കൂടെയുള്ളവരെ കാണുമ്പോൾ ആശ്വാസവും തോന്നും. എനിക്ക് മനസ്സിൽ വലിയ സങ്കടം തോന്നുന്നു. എനിക്ക് നല്ലൊരു അമ്മയും അച്ഛനും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. ചില ദിവസങ്ങളിൽ ഞാൻ അമ്മയെക്കുറിച്ച് ഒരുപാട് ചിന്തിക്കും. ഞാനും എന്റെ അമ്മയും കൂടെയുള്ള ഒരു ഫോട്ടോ പോലും എന്റെ കയ്യിലില്ല. എനിക്ക് ഉണ്ണിയണ്ണനും ഉണ്ണിമോളും കൂടെയുണ്ട്, എങ്കിലും അമ്മയും അച്ഛനും ഇല്ലാത്തത് വലിയൊരു കുറവ് തന്നെയാണ്. ചില കാഴ്ചകൾ കാണുമ്പോൾ ഞാൻ എന്ത് നിർഭാഗ്യവതിയാണ് എന്ന് എനിക്ക് തോന്നിപ്പോകുന്നു.
ചിലപ്പോഴൊക്കെ മനസ്സ് അറിയാതെ കൊതിച്ചു പോകാറുണ്ട്. കൂടെയുണ്ടാവുമെന്ന് ഉറപ്പുള്ള, ചേർത്തുപിടിക്കുന്ന ഒരമ്മയും അച്ഛനും ഉണ്ടായിരുന്നെങ്കിൽ എന്ന്. പുറമെ ചിരിക്കുമ്പോഴും ഉള്ളിന്റെ ഉള്ളിൽ ആ വലിയൊരു കുറവ് ഒരു നീറ്റലായി എപ്പോഴും അവശേഷിക്കുന്നു.
അച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരു വലിയ സ്വപ്നമായി ഇന്നും മനസ്സിലുണ്ട്. ആ കുറവ് നികത്താൻ മറ്റൊന്നിനും കഴിയില്ലെങ്കിലും, എന്നെ സ്നേഹിക്കുന്നവർക്കായി ഞാൻ പുഞ്ചിരിക്കും. മനസ്സ് നിറയെ സങ്കടം തോന്നുമ്പോൾ, ആരോടും ഒന്നും പറയാൻ പറ്റാതെ ഉള്ളിലൊതുക്കുമ്പോൾ അനുഭവിക്കുന്ന ആ ഒരു ശൂന്യതയുണ്ടല്ലോ.
അത് വലിയൊരു ഭാരമാണ്. അമ്മയുടെയും അച്ഛന്റെയും സാമീപ്യം ആഗ്രഹിക്കാത്ത മക്കൾ ഉണ്ടാവില്ല. ആ ഒരു കുറവ് ജീവിതത്തിൽ എപ്പോഴുമുണ്ടാകും. ഒരു ഫോട്ടോയിൽ പോലും എനിക്ക് എന്റെ അമ്മയെ ചേർത്തുപിടിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ എന്നോർക്കുമ്പോൾ ശരിക്കും നെഞ്ച് നീറാറുണ്ട്. ജീവിതത്തിൽ ചില ബന്ധങ്ങളുടെ കുറവ് വലിയൊരു സങ്കടം തന്നെയാണ്. ആരും കാണാത്ത എന്റെ സങ്കടങ്ങളിൽ എനിക്ക് താങ്ങായി നിൽക്കാൻ ഉണ്ണിയണ്ണനെങ്കിലും കൂടെയുള്ളതാണ് ഏക ആശ്വാസം. നഷ്ടപ്പെട്ടുപോയ സൗഭാഗ്യങ്ങളെ ഓർത്ത് വിഷമിക്കുമ്പോഴും, എന്നെ തളരാതെ പിടിച്ചുനിർത്തുന്നത് എന്റെ ഈ കൊച്ചു കുടുംബമാണ്. നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓർക്കുമ്പോൾ കണ്ണുനിറയാറുണ്ട്, പക്ഷേ കൂടെയുള്ളവരെ കാണുമ്പോൾ ആശ്വാസവും തോന്നും. പക്ഷേ, ആ സങ്കടങ്ങൾക്കിടയിലും എനിക്ക് താങ്ങായി നിൽക്കുന്നത് ഉണ്ണിയണ്ണനും ഉണ്ണിമോളുമാണ്



