'ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ, ഇസ്‌ലാമിൽ ഇബിലീസ് എന്ന് പറയും..'; 'എമ്പുരാന്റെ' വരവ് കാത്ത് ആരാധകർ
എന്താണ് ആ സസ്പെൻസ് എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷക ലക്ഷങ്ങൾ.

2019 മാർച്ചിൽ ഒരു സിനിമ പുറത്തറങ്ങി. നടൻ മോഹൻലാൽ. സംവിധാനം പൃഥ്വിരാജ്. ചിത്രത്തിന്റെ പേര് ലൂസിഫർ. പ്രഖ്യാപനം സമയം മുതൽ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രം ഒടുവിൽ തിയറ്ററിൽ എത്തിയപ്പോൾ സൂപ്പർ ഹിറ്റ്. മലയാളത്തിലേക്ക് പൃഥ്വിരാജ് എന്ന സംവിധായകനെയും ലൂസിഫർ സമ്മാനിച്ചു. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
രണ്ട് വർഷത്തിലേറെ ആയി എമ്പുരാൻ വരുന്നുവെന്ന പ്രഖ്യാപനം നടന്നിട്ട്. എന്നാൽ എന്നാകും ഷൂട്ടിംഗ് തുടങ്ങുന്നതെന്നോ ആരൊക്കെയാകും അണിയറ പ്രവർത്തകർ എന്നോ ഉള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നില്ല. അതുകൊണ്ട് തന്നെ പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഒടുവിൽ വൻ അപ്ഡേറ്റ് പുറത്തുവിടാൻ പൃഥ്വിരാജും കൂട്ടരും തയ്യാറിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരം 5മണിക്ക് എമ്പുരാന്റെ അപ്ഡേറ്റ് എത്തും. എന്താണ് ആ സസ്പെൻസ് എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷക ലക്ഷങ്ങൾ.
സോഷ്യൽ മീഡിയ നിറയെ എമ്പുരാൻ അപ്ഡേറ്റുമായി ബന്ധപ്പെട്ട ചർച്ചകളാണ്. 'ഖുറേഷി'യുടെ മോതിരം പങ്കുവച്ചു കൊണ്ടുള്ള അപ്ഡേറ്റ് പോസ്റ്ററും തരംഗം സൃഷ്ടിക്കുകയാണ്. ചെറുതായാലും വലുതായാലും, എമ്പുരാന്റെ ഓരോ അപ്‌ഡേറ്റിന്റെയും നിലവാരം വേറെ ലെവലാണ്, ദ ഈവിൾ അറൈവിംഗ് സൂൺ', എന്നാണ് പലരും കുറിക്കുന്നത്.
ലൂസിഫറിൽ ഇന്ദ്രജിത്ത് പറയുന്ന 'ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ, ഇസ്‌ലാമിൽ അവന് ഇബിലീസ് എന്ന് പറയും, ക്രിസ്ത്യാനികളിക്കിടയിൽ അവന് ഒരു പേരെ ഉള്ളൂ.. ലൂസിഫർ..', എന്ന ഡയോലഗുകളും ആരാധകർ പങ്കുവയ്ക്കുകയാണ്. അതേസമയം, ഒക്ടോബർ 5ന് എമ്പുരാന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി എന്താകും പൃഥ്വിയും സംഘവും കാത്തുവച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.
ആദ്യദിന 'കിംഗ്' ആ ചിത്രം; 'കൊത്ത'യേയും ആർഡിഎക്സിനെയും വീഴ്ത്താൻ 'കണ്ണൂർ സ്ക്വാഡ്'