Asianet News MalayalamAsianet News Malayalam

സത്യൻ അന്തിക്കാടിനൊപ്പം സുരേഷ് ​ഗോപി; പുതിയ സിനിമ വരുന്നുണ്ടോ ?

മകൾ എന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്റേതായി പുറത്തുവരാനിരിക്കുന്നത്. മീരാ ജാസ്മിനും ജയറാമുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

suresh gopi share photo with sathyan anthikad
Author
Kochi, First Published Apr 9, 2022, 3:47 PM IST

ലയാളികളുടെ പ്രിയതാരമാണ് സുരേഷ് ​ഗോപി(Suresh Gopi). കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചത്. അഭിനേതാവെന്നതിന് പുറമെ നല്ലൊരു ​ഗായകനാണെന്നും പലപ്പോഴും സുരേഷ് ​ഗോപി തെളിയിച്ചിട്ടുണ്ട്. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പാപ്പൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ. ഈ അവസരത്തിൽ നടൻ ഫേസ്ബുക്കിൽ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധനേടുന്നത്. 

സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പമുള്ള ഫോട്ടോയാണ് സുരേഷ് ​ഗോപി പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകരും രം​ഗത്തെത്തി. അടുത്ത ചിത്രം വരുന്നുണ്ടോ എന്നാണ് ഭൂരിഭാ​ഗം പേരുടെയും സംശയം. 'സത്യേട്ടന്റെ കൂടെ ഒരു സിനിമ പ്രതീക്ഷിക്കുന്നു, നന്മകൾ നിറഞ്ഞൊരു സിനിമ സത്യൻ അന്തിക്കാടിനൊപ്പം പ്രതീക്ഷിക്കുന്നു. പുതിയ പടം സത്യനൊപ്പമാണോ? എങ്കിൽ പൊളിക്കും', എന്നൊക്കെയാണ് ഓരോരുത്തരും കമന്റ് ചെയ്യുന്നത്. 

അതേസമയം, മകൾ എന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്റേതായി പുറത്തുവരാനിരിക്കുന്നത്. മീരാ ജാസ്മിനും ജയറാമുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം അടുത്തമാസം പ്രേക്ഷകർക്ക് മുന്നിലെത്തും. നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ​ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പാപ്പൻ.

മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബർ 13ന് ആരംഭിച്ചിരുന്നു. പിന്നാലെ ജനുവരിയിൽ ചിത്രീകരണവും പൂർത്തിയാക്കി. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. 

'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

SG 253 : ക്യാപ്റ്റൻ രാജുവിന്റെ രൂപസാദൃശ്യമുണ്ടോ ? എങ്കിൽ നിങ്ങൾക്ക് സുരേഷ് ​ഗോപിക്കൊപ്പം അഭിനയിക്കാം

റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാനിന്‍റേതാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്സ് ബിജോയ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, കലാസംവിധാനം നിമേഷ് എം താനൂർ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ് ഓൾഡ് മങ്ക്സ്, പിആർഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.

Follow Us:
Download App:
  • android
  • ios