സൂര്യ നായകനായി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ഡിസൈൻ പോസ്റ്റര്‍ പുറത്തുവിട്ടു.

തമിഴകത്ത് മാത്രമമല്ല മറ്റ് സംസ്ഥാനത്തെ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വെട്രിമാരൻ - സൂര്യ കൂട്ടുകെട്ടിന്റേത്. സൂര്യ നായകനായി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ഡിസൈൻ പോസ്റ്റര്‍ പുറത്തുവിട്ടു.

Add Asianetnews as a Preferred SourcegooglePreferred

വാടി വാസല്‍ എന്നാണ് ചിത്രത്തിന്റെ പേര്. കലിപ്പ് ലുക്കിലുള്ള സൂര്യയെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്. ഇതിനകം തന്നെ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ധനുഷിനെ നായകനാക്കി സംവിധാനം ചെയ്‍ത വടാ ചെന്നൈ വൻ ഹിറ്റായതിനാല്‍ തന്നെ സൂര്യക്കൊപ്പമുള്ള വെട്രിമാരന്റെ കൂട്ടുകെട്ട് ആരാധകര്‍ കാത്തിരിക്കുകയാണ്. സൂര്യയുടെ മുൻ ചിത്രങ്ങളില്‍ നിന്ന് വേറിട്ടതാകും ഇത് എന്നാണ് ആരാധകര്‍ കരുതുന്നതും. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.