ദളപതി വിജയ്‍യുമായി നടന്ന സംസാരത്തെ കുറിച്ച് നടന്റെ വെളിപ്പെടുത്തല്‍.

ദളപതി വിജയ് നായകനായി വേഷമിടുന്ന ദ ഗോട്ട് ചിത്രീകരണം പുരോഗമിക്കുകയാണ്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ ചിത്രമായ ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നടൻ വൈഭവ് വിജയ്‍യുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന സംസാരം വെളിപ്പെടുത്തിയതാണ് ചര്‍ച്ചയാകുന്നത്. ചിത്രീകരണത്തിനിടെ നടന്ന സംഭവമാണ് തമിഴ് താരം ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.

ദ ഗോട്ടില്‍ വൈഭവും നിര്‍ണായക കഥാപാത്രമായി വേഷമിടുന്നുണ്ട്. വെങ്കട് പ്രഭു ഒരു രംഗം സിനിമയിലേതായി ചിത്രീകരിക്കുമ്പോള്‍ നടന്ന സംഭവമാണ് വൈഭവ് വെളിപ്പെടുത്തിയത്. തനിക്ക് വൈവഭവിന്റെ കഥാപാത്രത്തെ അറിയാമല്ലേയെന്ന് ചോദിക്കുകയായിരുന്നു വിജയ്. അതേയെന്ന് വെങ്കട് പ്രഭു മറുപടി പറഞ്ഞതായും വൈഭവ് വ്യക്തമാക്കി. എങ്ങനെയാണ് ഞങ്ങളുടെ രണ്ടു പേരുടെയും കഥാപാത്രങ്ങള്‍ കണ്ടുമുട്ടിയത് എന്നതിലും വെങ്കട് പ്രഭു വിശദീകരിച്ചു. വെറുതെ നോക്കിനില്‍ക്കുന്നതെന്താണെന്നായിരുന്നു വിജയ് തന്നോട് ചോദിച്ചത് എന്നും വൈഭവ് വ്യക്തമാക്കി. നിങ്ങള്‍ക്ക് മുഴുവൻ കഥയും അറിയാം. അതിനാല്‍ നിങ്ങള്‍ക്ക് എല്ലാ സംശയങ്ങളും ചോദിക്കാനും കഴിയും. കഥയറിയാത്തതിനാല്‍ ഞാൻ എങ്ങനെ സംശയം ചോദിക്കും എന്ന് മറുപടി നല്‍കി. ഇത്രയും ചിത്രീകരിച്ചിട്ടും നിനക്ക് സിനിമയുടെ കഥ മനസിലായില്ലേ എന്ന് വിജയ് വീണ്ടും എന്നോട് ചോദിച്ചു. വെങ്കട് പ്രഭു ഇടപെട്ട് എന്നോട് മിണ്ടാതിരിക്കാൻ പറയുകയും ആയിരുന്നു. കഥയെക്കുറിച്ച് എനിക്ക് അത്രയേ അറിയൂ. സിനിമ മികച്ച ഒന്നായി വരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും നടൻ വൈഭവ് വ്യക്തമാക്കി.

സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ ഹിറ്റായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: ഞായറാഴ്‍ച ഭ്രമയുഗത്തെ ഞെട്ടിച്ച് പ്രേമലു, ഇത് സര്‍പ്രൈസ് നേട്ടം, ആകെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക