Asianet News MalayalamAsianet News Malayalam

കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷ നിമിഷത്തിന്റെ ആഘോഷവുമായി നിഖില്‍ സിദ്ധാര്‍ഥ

കാര്‍ത്തികേയ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഒരു നടനാണ് നിഖില്‍ സിദ്ധാര്‍ഥ.

Telugus Pan Indian film actor Nikhil Siddhartha and wife Dr Pallavi Varma announce pregnancy hrk
Author
First Published Nov 17, 2023, 4:46 PM IST

തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരമാണ് നിഖില്‍ സിദ്ധാര്‍ഥ. 'കാര്‍ത്തികേയ 2' പാൻ ഇന്ത്യൻ ചിത്രമാകുകയും വൻ വിജയം സ്വന്തമാക്കുകയും ചെയ്‍തതിനാല്‍ നിഖില്‍ സിദ്ധാര്‍ഥയ്‍ക്ക് രാജ്യമൊട്ടാകെ ആരാധകരുണ്ടായി. അതിനാല്‍ നിഖില്‍ സിദ്ധാര്‍ഥയുടെ പുതിയ സിനിമകള്‍ക്കായി ഒട്ടേറെ പേര്‍ കാത്തിരിക്കുന്നുമുണ്ട്. നിഖില്‍ സിദ്ധാര്‍ഥ മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ചതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

നിഖില്‍ സിദ്ധാര്‍ഥ അച്ഛനാകാൻ പോകുകയാണ്. ഡോ. പല്ലവി വര്‍മയാണ് യുവ താരത്തിന്റെ ഭാര്യ. വിവാഹിതരായി ഇപ്പോള്‍ മൂന്ന് വര്‍ഷത്തിന് ശേഷം കുഞ്ഞ് ജനിക്കുന്നതിന്റെ ആഹ്ളാദത്തിലാണ് നിഖില്‍ സിദ്ധാര്‍ഥയും ഭാര്യ ഡോ പല്ലവി വര്‍മയും.

നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രം 'സ്വയംഭൂ' ചിത്രീകരണം പുരോഗമിക്കുകയാണ് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന ഒരു റിപ്പോര്‍ട്ടാണ്. സംവിധാനം നിര്‍വഹിക്കുന്നത് ഭരത് കൃഷ്‍ണമാചാരിയാണ്.  'സ്വയംഭൂ' പ്രമേയം പുറത്തുവിട്ടിട്ടില്ല. 'സ്വയംഭൂ' ഒരു പാൻ ഇന്ത്യൻ ചിത്രം ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

നിഖില്‍ സിദ്ധാര്‍ഥ നായകനായി ഒടുവിലെത്തിയ ചിത്രം 'സ്‍പൈ' ആയിരുന്നു. സംവിധാനം നിര്‍വഹിച്ചത് ഗാരി ബിഎച്ചാണ്  നിഖില്‍ സിദ്ധാര്‍ഥയ്‍ക്കു പുറമേ 'സ്‍പൈ' സിനിമയില്‍ ഐശ്വര്യ മേനോൻ, അഭിനവ്, സന്യ താക്കൂര്‍, ആര്യൻ രാജേഷ്, മകരന്ദ് ദേശ്‍പാണ്ഡേ, രവി വര്‍മ, സച്ചിൻ ഖേഡെകര്‍, സുരേഷ് ദയാനന്ദ് റെഡ്ഡി, നിതിൻ മേഹ്‍ത, ജിഷു സെൻഗുപ്‍ത, പ്രിഷ സിംഗ് എന്നിവര്‍ക്കൊപ്പം റാണ ദഗുബാട്ടി അതിഥി വേഷത്തിലും എത്തി. നിഖില്‍ സിദ്ധാര്‍ഥ റോ ഏജന്റ് കഥാപാത്രമായിട്ടായിരുന്നു 'സ്‍പൈ'യില്‍ വേഷമിട്ടത്. കെ രാജശേഖര റെഡ്ഡി ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. വംശിയായിരുന്നു നിഖിലിന്റെ സ്‍പൈയുടെ ഛായാഗ്രാഹണം. വിശാല്‍ ചന്ദ്രേശഖറായിരുന്നു സംഗീതം.

Read More: വീണ്ടും തമിഴില്‍, ജയം രവി ചിത്രത്തില്‍ തിളങ്ങാൻ അനുപമ പരമേശ്വരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios