തലൈവര്‍ 171 ഒരു സ്റ്റാന്‍റ് എലോണ്‍ ചിത്രമായിരിക്കും എന്നാണ് ലോകേഷ് പറയുന്നത്. നേരത്തെ തന്നെ രജനികാന്തിന്‍റെ അവസാന ചിത്രമായിരിക്കും ഇത് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. 

ചെന്നൈ: ലോകേഷ് കനകരാജ് ഇന്ന് ഇന്ത്യ ശ്രദ്ധിക്കുന്ന സംവിധായകരില്‍ ഒരാളാണ്. ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കി സംവിധാനം ചെയ്യുന്ന ലിയോ റിലീസ് ഡേറ്റായ ഒക്ടോബര്‍ 19ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോള്‍ ലിയോയുടെ പ്രമോഷനിലാണ് ലോകേഷ്. വിജയ് ചിത്രം സംബന്ധിച്ച് ലോകേഷ് പങ്കുവയ്ക്കുന്ന കാര്യങ്ങള്‍ വലിയ വാര്‍ത്തയാകുന്നുണ്ട്. 

അതേ സമയം തന്നെ ലോകേഷ് കനകരാജ് രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തലൈവര്‍ 171ന്റെ വിശേഷങ്ങളും ഈ അഭിമുഖങ്ങളില്‍ ലോകേഷ് പങ്കുവയ്ക്കുന്നുണ്ട്. ഇതുവരെ പേര് നല്‍കിയിട്ടില്ലാത്ത ചിത്രം സംബന്ധിച്ച് ലോകേഷ് വ്യക്തമാക്കിയ കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. അതില്‍ പ്രധാനപ്പെട്ടത് ലോകേഷിന്‍റെ സിനിമ ഫ്രാഞ്ചെസിയായ 'എല്‍സിയു'വില്‍ പെടുന്ന ചിത്രം ആയിരിക്കില്ല തലൈവര്‍ 171 എന്നാണ്.

തലൈവര്‍ 171 ഒരു സ്റ്റാന്‍റ് എലോണ്‍ ചിത്രമായിരിക്കും എന്നാണ് ലോകേഷ് പറയുന്നത്. നേരത്തെ തന്നെ രജനികാന്തിന്‍റെ അവസാന ചിത്രമായിരിക്കും ഇത് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് സംബന്ധിച്ച് ലോകേഷ് ഒന്നും പറയുന്നില്ല. പല ഗണത്തില്‍ കഥ പറയുന്ന രീതിയിലാണ് ചിത്രം എന്നാണ് ലോകേഷ് പറയുന്നത്. രജനി ചിത്രത്തിന്‍റെ കഥ താന്‍ 2013 കാലഘട്ടത്തില്‍ എഴുതിയതാണെന്നും ലോകേഷ് പറയുന്നുണ്ട്. മറ്റ് ആരെക്കൊണ്ടെങ്കിലും എടുക്കാം എന്ന് വിചാരിച്ച കഥയായിരുന്നു ഇതെന്നും ലോകേഷ് പറഞ്ഞു. എന്നാല്‍ കാലത്തിനൊത്ത മാറ്റം ഇതില്‍ ഉണ്ടാകും. 

ഒക്ടോബര്‍ ലിയോ റിലീസിന് ശേഷം ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കും. അടുത്ത ഏപ്രിലോടെ ഷൂട്ടിംഗ് തുടങ്ങുമെന്നുമാണ് ലോകേഷ് പറയുന്നത്. എന്തായാലും എല്‍സിയു അഥവ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് ചിത്രം ആയിരിക്കില്ലെന്ന് ലോകേഷ് ആദ്യമേ പറഞ്ഞത് എന്തായാലും രജനി ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. 

ലിയോയ്ക്ക് തിരിച്ചടി: ആ ഷോകള്‍ ക്യാന്‍സിലാക്കി, പണം മടക്കി നല്‍കി; ഞെട്ടലില്‍ വിജയ് ആരാധകര്‍.!

അക്ഷയ് കുമാറിന്‍റെ മിനിമം ഗ്യാരണ്ടി തീര്‍ന്നോ?; ബോക്സോഫീസ് ബോംബായി മിഷന്‍ റാണിഗഞ്ച്; കളക്ഷന്‍ വിവരം.!

Asianet News Live