ദ കേരളാ സ്റ്റോറി സിനിമ വിലക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി.

കൊച്ചി: ദ കേരള സ്റ്റോറി പ്രിവ്യൂ പ്രദർശനം കൊച്ചിയിൽ ഷേണായ് തീയേറ്ററിൽ നടന്നു. ക്ഷണിക്കപ്പെട്ട അതിഥികൾക്കായിരുന്നു ഷോ. വിവാദങ്ങൾക്കിടെ കേരളത്തിലെ ആദ്യ പ്രിവ്യൂ ഷോയാണിത്. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ ചിത്രം കണ്ടു. എറണാകുളം ജില്ലാ പ്രസിഡന്റ് കെ എസ് ഷൈജു, ഷിബു തിലകൻ എന്നിവർ ഉൾപ്പെടെ ഉള്ളവർ ചിത്രം കാണാനെത്തിയിരുന്നു.

ദ കേരളാ സ്റ്റോറി സിനിമ വിലക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേരള സ്റ്റോറിക്കെതിരായ ഹര്‍ജികളില്‍ അടിയന്തര ഇടപെടല്‍ നടത്താൻ വിസമ്മതിച്ച സുപ്രീംകോടതി ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയിലെത്തുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ‍ബെ‍ഞ്ച് നിര്‍ദ്ദേശിച്ചു.

ദ കേരള സ്റ്റോറിക്കെതിരെ മൂന്ന് ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ജസ്റ്റിസ് കെ എം ജോസഫിന്‍റെ ബെഞ്ച് ഇന്നലെ അടിയന്തരമായി ഇടപെടാന്‍ വിസമ്മതിച്ചതോടെയാണ് ചീഫ് ജസ്റ്റിസിന്‍റെ മുന്‍പിലേക്ക് ഹര്‍ജികള്‍ എത്തിയത്. സമൂഹത്തെയാകെ അധിക്ഷേപിക്കുന്ന ചിത്രം വസ്തുതാപരമല്ലാത്ത കാര്യങ്ങളെ സത്യമെന്ന രീതിയില്‍ അവതരിപ്പിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി. ചിത്രം യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ലെന്ന് എഴുതിക്കാണിക്കണം. മറ്റന്നാള്‍ റിലീസാണ്. അതിനാല്‍ നാളെത്തന്നെ ഹര്‍ജി കേൾക്കണമെന്നും വൃന്ദഗ്രോവര്‍ ആവശ്യപ്പെട്ടു. 

അടിയന്തര ഇടപെടലില്ല, കേരളാ സ്റ്റോറി വിലക്കണമെന്ന ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി; ഹൈക്കോടതിയെ സമീപിക്കാം

ദി കേരള സ്റ്റോറി: ഒരിക്കൽ പോലും കേരളത്തെ മോശമായി കാണിച്ചിട്ടില്ലെന്ന് നായിക അദാ ശര്‍മ്മ

'ക്രമസമാധാന പ്രശ്നമാകും'; ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

Asianet News Malayalam Live News | Asianet News Live | Malayalam Live News | Kerala Live TV News