അച്ഛന്‍റെയും മകന്‍റെയും ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം

അര്‍ജുന്‍ അശോകന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തീപ്പൊരി ബെന്നിയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഒരു അച്ഛന്‍റെയും മകന്‍റെയും ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ അച്ഛനായി ജഗദീഷ് എത്തുമ്പോള്‍ മകനായി അര്‍ജുന്‍ അശോകന്‍ എത്തുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും വെള്ളിമൂങ്ങയുടെ പ്രധാവ സഹായിയായിരുന്ന രാജേഷും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കർ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വട്ടക്കുട്ടായിൽ ചേട്ടായി എന്നാണ് ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ ഉള്ള രണ്ടു പേരാണ് വട്ടക്കുട്ടായിൽ ചേട്ടായിയും മകൻ ബെന്നിയും. ഇടതുപക്ഷ രാഷ്ട്രീയക്കാരനാണ് അപ്പൻ. മകന്‍ രാഷ്ട്രീയത്തെത്തന്നെ എതിർക്കുന്നയാളും. ഈ വൈരുദ്ധ്യങ്ങള്‍ക്കിടയിലെ സംഘർഷങ്ങൾ, ബന്ധങ്ങളുടെ കെട്ടുറപ്പ്, പ്രണയം. ഇവ തികച്ചും റിയലിസ്റ്റിക്കായും കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

സമീപകാലത്ത് മികച്ച കഥാപാത്രങ്ങളുമായി എത്തിയ ജഗദീഷിൻ്റെ വേറിട്ട ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലെ വട്ടക്കുട്ടായിൽ ചേട്ടായിയെന്ന് അണിയറക്കാര്‍ പറയുന്നു. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജാണ് നായിക. ടി ജി രവി, സന്തോഷ് കീഴാറ്റൂർ, പ്രേം പ്രകാശ്, റാഫി, ശ്രീകാന്ത് മുരളി, നിഷ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം ശ്രീരാഗ് സജി, ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്, എഡിറ്റിംഗ്‌ സൂരജ് ഇ എസ്, കലാസംവിധാനം മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈൻ ഫെമിന ജബ്ബാർ, മേക്കപ്പ് കിരൺ രാജ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ കുടമാളൂർ രാജാജി, നിശ്ചല ഛായാഗ്രഹണം അജി മസ്ക്കറ്റ്, ഫിനാൻസ് കൺട്രോളർ ഊയൻ കപ്രശ്ശേരി, കോ പ്രൊഡ്യൂസേഴ്സ് റുവൈസ് ഷെബിൻ, ഷിബുബക്കർ, ഫൈസൽ ബക്കർ, പ്രൊഡക്ഷൻ മാനേജർ എബി കോടിയാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‍സ് രാജേഷ് മേനോൻ, നോബിൾ ജേക്കബ് ഏറ്റുമാനൂർ, പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ കുര്യൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : പ്രീ ബുക്കിംഗില്‍ കേരളത്തിലും ആവേശം തീര്‍ത്ത് 'ജവാന്‍'; വരാനിരിക്കുന്നത് വന്‍ ഓപണിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക