ധനുഷിന്റെ 100 കോടി ക്ലബ് ചിത്രമായിരുന്നു 'തിരുച്ചിദ്രമ്പലം'.

ധനുഷിന്റെ ഹിറ്റ് ചിത്രമാണ് 'തിരുച്ചിദ്രമ്പലം'. മിത്രൻ ജവറായിരുന്നു ചിത്രത്തിന്റെ സംവിധാനം. മിത്രൻ ജവറിന്റേതായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. 'തിരുച്ചിദ്രമ്പലം' റിലീസായി ഒരു വര്‍ഷം കഴിയുന്നതിന്റെ സന്തോഷത്തില്‍ ഒത്തുകൂടിയിരിക്കുകയാണ് നായകൻ ധനുഷനും നിത്യ മേനനും അടക്കമുള്ളവര്‍.

നിത്യ മേനൻ നായികയായി ധനുഷ് ചിത്രത്തില്‍ എത്തിയപ്പോള്‍ പ്രകാശ് രാജ്, പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന, ശ്രീരഞ്‍ജിനി, സ്റ്റണ്ട് ശിവ, രേവതി, വിക്രം രാജ തുടങ്ങി ഒട്ടേറെ പേര്‍ വേഷമിട്ടു. ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു. ഓം പ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനിരുദ്ധ് രവിചന്ദ്രറിന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിന്റെ വാര്‍ഷികം ആഘോഷിക്കാൻ 'തിരുച്ചിദ്രമ്പല'ത്തിലെ നായകനും നായികയും മറ്റ് പ്രവര്‍ത്തകരും ഒത്തുകൂടിയതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ധനുഷ് നായകനായി 'ക്യാപ്റ്റൻ മില്ലറെ'ന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്യാപ്റ്റൻ മില്ലെര്‍'. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ധനുഷ് വേറിട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍.

'ക്യാപ്റ്റൻ മില്ലര്‍' ആരാധകര്‍ കാത്തിരിക്കുന്നതാണ്. ക്കലക്കാട് മുണ്ടത്തുറൈ ടൈഗര്‍ റിസര്‍വില്‍ അല്ല 'ക്യാപ്റ്റൻ മില്ലെര്‍' ചിത്രീകരിച്ചത് എന്ന് അരുണ്‍ മതേശ്വരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ചിത്രീകരിച്ചതെന്നും അനുവാദം വാങ്ങിച്ചിരുന്നുവെന്നും അരുണ്‍ വ്യക്തമാക്കി. വന്യമൃഗങ്ങൾക്ക് പ്രശ്‌നമുണ്ടാക്കുന്ന തരത്തിൽ സിനിമയുടെ ചിത്രീകരണം നടത്തുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഹൈ ബീം ലൈറ്റുകൾ വന്യജീവികളെ ബാധിക്കുന്നതിനെക്കുറിച്ച് പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചിത്രീകരണം വിചാരിച്ചതു പോലെ പുരോഗമിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ അധികൃതരുമായി പ്രൊഡക്ഷൻ ടീം സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു സംവിധായകന്റെ പ്രതികരണം. എവിടെയാണ് ധനുഷ് ചിത്രം ചിതീകരിച്ചതെന്ന വിവരം അരുണ്‍ മതേശ്വരൻ പുറത്തുവിട്ടിട്ടില്ല.

Read More: 'ഞങ്ങള്‍ നിരാശ കാമുകൻമാരാണ്, അതുകൊണ്ടാണ് താടിവെച്ച് നടക്കുന്നത്', മോഹൻലാലിന്റെ സാന്നിദ്ധ്യത്തില്‍ മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക