തുരുത്ത് എന്ന സിനിമയുടെ അനൗൺസ്‍മെന്റ് ട്രെയിലർ.

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്‍ത തുറമുഖത്തിന ശേഷം സുകുമാർ തെക്കേപാട്ട് നിർമ്മിക്കുന്ന ചിത്രമാണ് തുരുത്ത്. ഹബീബ് മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹബീബ് മുഹമ്മദ് , ടോണി ജോയ് മണവാളൻ എന്നിവർ ചേർന്ന് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നു. ചിത്രത്തിന്റെ അനൗൺസ്‍മെന്റ് ട്രെയിലർ പുറത്തുവിട്ടു.

YouTube video player

പുതുമുഖങ്ങളായ സഞ്‍ജു പ്രഭാകർ, മഹേന്ദ്ര മോഹൻ, ശ്രീനാഥ് ഗോപിനാഥ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. മറ്റു പ്രമുഖ താരങ്ങൾ കൂടി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ സുരേന്ദ്രനാണ്.

ഒരു തുരുത്തിന്റെ അതിജീവന കഥയാണ് ചിത്രം പറയുന്നത്.

മികച്ച ദൃശ്യാനുഭവമായിരിക്കും സിനിമയെന്നാണ് അനൗൺസ്‍മെന്റ് ട്രെയിലർ നല്‍കുന്ന സൂചന.