വിജയിയെയും മോഹന്‍ലാലിനെയും കൂടാതെ മറ്റൊരു താരത്തിന്‍റെ ചിത്രം മാത്രമാണ് പട്ടികയില്‍ ഉള്ളത്.

കേരളത്തില്‍ മികച്ച ഇനിഷ്യല്‍ ലഭിക്കുന്ന മലയാളി താരങ്ങളില്‍ ഒന്നാമന്‍ മോഹന്‍ലാല്‍ ആണ്. വര്‍ഷങ്ങളായി ആ സ്ഥാനത്തില്‍ മോഹന്‍ലാലിന് കോമ്പറ്റീഷന്‍ ഇല്ല. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ആവറേജിന് മുകളില്‍ അഭിപ്രായം വന്നാല്‍ത്തന്നെ ബോക്സ് ഓഫീസ് കളക്ഷന്‍റെ കാര്യത്തില്‍ പിന്നീട് നിര്‍മ്മാതാവിന് പിന്തിരിഞ്ഞ് നോക്കേണ്ടിവരാറില്ല. അത് മലയാളത്തിലെ കാര്യം. കേരളത്തിലെ ഇതരഭാഷാ താരങ്ങളുടെ ജനപ്രീതി പരിശോധിച്ചാല്‍ വിജയിയെ മറികടക്കാന്‍ മറ്റൊരാള്‍ ഇല്ല. തമിഴ് എന്നല്ല, മലയാളമൊഴികെ ഇവിടെ റിലീസ് ചെയ്യപ്പെടുന്ന എല്ലാ മറുഭാഷാ താരങ്ങളെയും നോക്കിയാലും വിജയിയുടെ ജനപ്രീതിയെ മറികടക്കാന്‍ മറ്റൊരാള്‍ ഇല്ല. ചുവടെയുള്ളത് കൗതുകകരമായ ഒരു ലിസ്റ്റ് ആണ്. കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സ് ഷോകള്‍ നടന്ന 10 സിനിമകളുടെ ലിസ്റ്റ് ആണ് അത്. വിജയിയെയും മോഹന്‍ലാലിനെയും കൂടാതെ മറ്റൊരു താരത്തിന്‍റെ ചിത്രം മാത്രമാണ് ആ പട്ടികയില്‍ ഉള്ളത്. പ്രമുഖ ട്രാക്കര്‍മാര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം..

കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സ് ഷോകള്‍ നടന്ന സിനിമകള്‍

1. മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം- 877 ഫാന്‍സ് ഷോകള്‍

2. ലിയോ- 425 *

3. ബീസ്റ്റ്- 421

4. ഒടിയന്‍- 409

5. ബിഗില്‍- 308

6. സര്‍ക്കാര്‍- 278

7. ആറാട്ട്- 238

8. ലൂസിഫര്‍- 235

9. മെര്‍സല്‍- 187

10. ഇ.റ്റി- 185

വിജയിയുടെ വരാനിരിക്കുന്ന ചിത്രം ലിയോയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് കേരളത്തിലെ വിജയ് ആരാധകര്‍. തിരുവനന്തപുരത്തെ ഒരു തിയറ്ററില്‍ റിലീസ് ദിവസം ചിത്രത്തിന് മാരത്തോണ്‍ ഫാന്‍സ് ഷോയും ആരാധകര്‍ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം പുല്ലുവിളയിലുള്ള എസ് എ മള്‍ട്ടിപ്ലെക്സിലാണ് വിജയ് ആരാധകക്കൂട്ടായ്മയായ പ്രിയമുടന്‍ നന്‍പന്‍സിന്‍റെ നേതൃത്വത്തില്‍ മാരത്തോണ്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. റിലീസ് ദിനമായ ഒക്ടോബര്‍ 19 ന് പുലര്‍ച്ചെ 4ന് ആരംഭിച്ച് 7, 11, 2, 6, 9.30, 11.59, ഒക്ടോബര്‍ 20 ന് പുലര്‍ച്ചെ 4 എന്നിങ്ങനെയാണ് ഷോകളുടെ സമയം. 

ALSO READ : ശിഷ്യന്‍റെ ചിത്രത്തിന് ആശാന്‍റെ പ്രശംസ; രണ്ട് വാചകത്തില്‍ 'ചാവേര്‍' റിവ്യൂവുമായി ലിജോ ജോസ് പെല്ലിശ്ശേരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക