Asianet News MalayalamAsianet News Malayalam

നടന്മാർ മാത്രമല്ല നടിമാരും വൻ റിച്ചാ..! 800കോടി മുതൽ 100 കോടിവരെ; സമ്പന്നതയിൽ മുന്നിലുള്ള നടിമാർ ഇതാ

ഇന്ത്യയിലെ ധനികരായ സിനിമാ നടിമാര്‍. 

top 10 richest actress in indian cinema and their remuneration nayanthara aishwarya rai deepika padukone nrn
Author
First Published Nov 18, 2023, 4:46 PM IST

പ്രേക്ഷകർക്ക് എപ്പോഴും കൗതുകമുള്ളൊരു കാര്യമാണ് അഭിനേതാക്കളുടെ പ്രതിഫലവും ആസ്തിയും അറിയുക എന്നത്. പലപ്പോഴും നടന്മാരുടെ ആസ്തിയും കാര്യങ്ങളുമൊക്കെയാണ് പുറത്തുവരുന്നതെങ്കിലും ഇവരെക്കാൾ ഒട്ടും പുറകിലല്ല നടിമാരുടെ ആസ്തി. ഒപ്പം പ്രതിഫലവും. അത്തരത്തിൽ സമ്പന്നതയിൽ മുന്നിലുള്ള പത്ത് നടിമാരെ പരിചയപ്പെടാം. 

ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ഐശ്വര്യ റായ് ആണ്. ലോക സുന്ദരി പട്ടം സ്വന്തമാക്കി വെള്ളിത്തിരയിൽ എത്തിയ ഐശ്വര്യ, പിന്നീട് ബോളിവുഡിന്റെ തന്നെ ഭാ​ഗ്യനായികയായി വളർന്നത് വളരെ പെട്ടെന്ന് ആയിരുന്നു. ഒരു ചിത്രത്തിനായി ഐശ്വര്യ വാങ്ങിക്കുന്നത് 10 കോടി മുതൽ 12 കോടിവരെയാണെന്ന് കണക്കുകൾ പറയുന്നു. ഒരു പരസ്യത്തിനായി ആറോ ഏഴോ കോടിയാണ് താരം വാങ്ങിക്കുക. കാലങ്ങളായുള്ള അഭിനയ ജീവിതത്തിലൂടെ ഐശ്വര്യ സ്വന്തമാക്കിയിരിക്കുന്നത് 800 കോടിയുടെ ആസ്തിയാണ്. 

top 10 richest actress in indian cinema and their remuneration nayanthara aishwarya rai deepika padukone nrn

സമ്പന്നതയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. ബോളിവുഡിൽ നിന്നും ഹോളിവുഡിലും സാന്നിധ്യം അറിയിച്ച പ്രിയങ്കയുടെ ആസ്തി 620 കോടിയാണ്. പരസ്യങ്ങൾക്കായി അഞ്ച് കോടി അടുപ്പിച്ച് പ്രതിഫലം വാങ്ങിക്കുന്ന നടി സിനിമയ്ക്കായി വാങ്ങിക്കുന്നത് പതിനാല് കോടി മുതൽ 40 കോടിവരെയാണ്. ഇക്കാര്യം മുൻപ് ടൈംസ് ഓഫ് ഇന്ത്യ പോലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. 

top 10 richest actress in indian cinema and their remuneration nayanthara aishwarya rai deepika padukone nrn

ലിസ്റ്റിൽ മൂന്നാം സ്ഥാനം ദീപിക പദുക്കോണിനാണ്. തെലുങ്ക്, ​ഹോളിവുഡ്, ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ദീപികയുടെ ആസ്തി 500 കോടിയാണ്. ഒരു സിനിമയ്ക്കായി 13 കോടി മുതൽ 30 കോടിവരെയാണ് താരം വാങ്ങിക്കുക. ഏഴ് മുതൽ 10 കോടിവരെയാണ് പരസ്യങ്ങൾക്കായി ദീപിക വാങ്ങിക്കുന്നതും വാങ്ങിയിട്ടുള്ളതും. ‌

top 10 richest actress in indian cinema and their remuneration nayanthara aishwarya rai deepika padukone nrn

‌സമ്പന്നതയിൽ മുന്നിലുള്ള അടുത്ത നടി കരീന കപൂർ ആണ്. നിലവിൽ സിനിമകളിൽ സജീവമല്ലെങ്കിലും 440 കോടിയാണ് കരീനയുടെ ആസ്തി. ഒരു ചിത്രത്തിനായി നടി വാങ്ങിക്കുന്നത് എട്ട് മുതൽ 18 കോടി വരെയാണ്. പരസ്യത്തിനായി വാങ്ങിക്കുന്നത് മൂന്ന് മുതൽ നാല് കോടി വരെയാണ്. 

255 കോടിയാണ് നടി അനുഷ്ക ശർമയുടെ ആസ്തി. 12 മുതൽ 15 കോടിവരെയാണ് അനുഷ്ക സിനിമകൾക്കായി വാങ്ങിക്കുന്ന പ്രതിഫലം. സിനിമയിൽ സജീവമല്ലെങ്കിലും പരസ്യ ചിത്രങ്ങൾക്കായി നടി വാങ്ങിക്കുന്നത് എട്ട് മുതൽ 10 കോടി വരെയാണ്. ‌

top 10 richest actress in indian cinema and their remuneration nayanthara aishwarya rai deepika padukone nrn

250 കോടിയുടെ ആസ്തിയുമായി ആറാം സ്ഥാനത്ത് ഉള്ളത് മാധുരി ദീക്ഷിത് ആണ്. ഒരു കാലത്ത് നടന്മാരെക്കാൾ കൂ‌ടുതൽ പ്രതിഫലം വാങ്ങിയിരുന്ന നടി ഒരു ചിത്രത്തിന് വാങ്ങിക്കുന്നത് നാല് മുതൽ അഞ്ച് കോടിവരെയാണ്. പരസ്യങ്ങൾക്ക് വാങ്ങിക്കുന്നത് എട്ട് കോടിയാണ്. 

ഏഴാം സ്ഥാനത്ത് കത്രീന കൈഫ് ആണ്. പരസ്യങ്ങളിലൂടെ ബോളിവുഡിൽ ചുവടുറപ്പിച്ച നടിയുടെ ആകെ ആസ്തി 235 കോടിയാണ്. 10 മുതൽ 12 കോടി വരെയാണ് ഒരു സിനിമയ്ക്കായി നടി വാങ്ങിക്കുന്നത്. ആറ് മുതൽ ഏഴ് കോടി വരെയാണ് പരസ്യങ്ങൾക്ക് കത്രീന വാങ്ങിക്കുന്നത്. 

229 കോടിയാണ് ആലിയ ഭട്ടിന്റെ ആകെ ആസ്തി. 10 മുതൽ 12 കോടിവരെയാണ് ഒരു സിനിമയ്ക്ക് ആലിയ വാങ്ങിക്കുന്ന പ്രതിഫലം. പരസ്യങ്ങൾ ചെയ്യുന്നത് പൊതുവിൽ കുറവാണെങ്കിൽ അവയിൽ ആലിയ ഭട്ട് വാങ്ങിക്കുന്നത് രണ്ട് കോടിയാണ്. 

top 10 richest actress in indian cinema and their remuneration nayanthara aishwarya rai deepika padukone nrn

'ഈ രണ്ടെണ്ണത്തിനോടും മുട്ടാൻ നല്ല രസമാണ്, നമ്മൾ അർജന്‍റീനയാവുമ്പം ഇവര് ബ്രസീലാവും'

123 കോടിയുടെ ആസ്തിയുമായി ശ്രദ്ധ കപൂർ ആണ് ഒൻപതാം സ്ഥാനത്ത് ഉള്ളത്. ഏഴ് മുതൽ 10 കോടി വരെയാണ് ശ്രദ്ധ ഒരു സിനിമയ്ക്കായി വാങ്ങിക്കുന്ന പ്രതിഫലം. 1.6 കോടിയാണ് പരസ്യങ്ങൾക്കായി നടി വാങ്ങിച്ചിട്ടുള്ളതും വാങ്ങിക്കുന്നതും. 

top 10 richest actress in indian cinema and their remuneration nayanthara aishwarya rai deepika padukone nrn

തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് പട്ടികയിൽ പത്താം സ്ഥാനത്ത് ഉള്ളത്. 100 കോടിയാണ് നയൻസിന്റെ ആസ്തി. 10 മുതൽ 11 കോടിവരെയാണ് ഒരു സിനിമയ്ക്കായി നടി വാങ്ങിക്കുന്ന പ്രതിഫലം. പരസ്യങ്ങൾക്ക് വാങ്ങിക്കുന്നത് അഞ്ച് കോടിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Follow Us:
Download App:
  • android
  • ios