ആ വമ്പൻ താരത്തിന്റെ സിനിമയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഒടിടി ഭീമൻമാരായ നെറ്റ്ഫ്ലിക്സ് വരാനിരിക്കുന്ന ഒരുപിടി വമ്പൻ സിനിമകളുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിട്ടുണ്ട്. അതില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് പവൻ കല്യാണ്‍ ചിത്രം ഉസ്‍താദ് ഭഗത് സിംഗാണ്. ഉസ്‍താദ് ഭഗത് സിംഗിന്റെയും ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയതായി നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‍സ് ആണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നത്.

ഹരിഷ് ശങ്കര്‍ എസ് ആണ് ചിത്രം ഒരുക്കുന്നത്. 'ശ്രീ ലീലയാണ് ചിത്രത്തില്‍ നായികയാകുന്നത് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. 2016ല്‍ വിജയ് നായകനായി പുറത്തെത്തിയ ചിത്രം 'തെരി'യുടെ റീമേക്കാണ് 'ഉസ്‍താദ് ഭഗത് സിംഗ്' എന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്‍ഥിരീകരണം വന്നിട്ടില്ല. 'ഉസ്‍താദ് ഭഗത് സിംഗ്' എന്ന ചിത്രം മൈത്രി മൂവി മേക്ക്ഴ്‍സ് ആണ് നിര്‍മിക്കുക.

പവൻ കല്യാണ്‍ നായകനായി ഒടുവില്‍ വന്ന ചിത്രം ആണ് ഹരി ഹര വീര മല്ലുവാണ്. എന്നാല്‍ പ്രതീക്ഷിച്ച തോതില്‍ കളക്ഷൻ ചിത്രത്തിന് നേടാനായിരുന്നില്ല. ഹരി ഹര വീര മല്ലു ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 116.83 കോടി രൂപയോളമാണ്. ബജറ്റ് പരിഗണിക്കുമ്പോള്‍ ഇത് വലിയ തുക അല്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ആമസോണ്‍ പ്രൈം വീഡിയോയിലിലൂടെ ചിത്രം ഒടിടിയില്‍ എത്തിയിട്ടുണ്ട്.

കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യും സംവിധാനം ചെയ്‍ത ഹരി ഹര വീര മല്ലു വിദേശത്ത് നിന്ന് മാത്രം 14 കോടിയും നേടിയിട്ടുണ്ട്. നിധി അഗര്‍വാളാണ് നായികയായി എത്തിയിരുന്നത്. ജ്ഞാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഹരി ഹര വീര മല്ലു സിനിമയുടെ ആക്ഷന് നിക്ക് പവല്‍ ആണ്. എ ദയകര്‍ റാവുവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക