പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും വാലാട്ടിക്ക് സാധിക്കുമെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രം 'വാലാട്ടി'യുടെ ട്രെയിലർ റിലീസ് ചെയ്തു. നായകളുടെ പ്രണയവും അവയ്ക്ക് മനുഷ്യരോടും തിരിച്ചുമുള്ള സ്നേഹവും എല്ലാം വെളിവാക്കുന്നൊരു ചിത്രമാകും വാലാട്ടി എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ടോമി- അമാലു എന്നീ നായകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും വാലാട്ടിക്ക് സാധിക്കുമെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. നായ്ക്കൾക്ക് ശബ്ദസാന്നിധ്യമായി മലയാള സിനിമയിലെ താരങ്ങളും ഉണ്ട്. ഇന്ദ്രൻസ്, അജു വർഗീസ്, സൈജു കുറുപ്പ്, സൗബിൻ ഷാഹിർ, രഞ്ജിനി ഹരിദാസ്, നസ്ലൻ, സണ്ണി വെയ്ൻ തുടങ്ങിയ താരങ്ങൾ ആണ് ശബ്ദം നൽകിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം പ്രദർശനത്തിനെത്തും.
'നമ്മുടെ വളർത്തുമൃഗങ്ങൾക്ക് സംസാരിക്കാനായാലോ? വാലാട്ടിയുടെ മോഷൻ പോസ്റ്റർ ലോഞ്ച് ചെയ്യുന്നതിൽ സന്തോഷവും ആവേശവും. മോളിവുഡിൽ നിന്നുള്ള അത്ഭുത പരീക്ഷണം', എന്നാണ് ചിത്രം പ്രഖ്യാപിച്ച് കൊണ്ട് വിജയ് ബാബു കുറിച്ചിരുന്നത്.

'വാലാട്ടി-ടെയിൽ ഓഫ് ടെയിൽ' എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ദേവൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഡിഒപി - വിഷ്ണു പണിക്കർ, എഡിറ്റർ - അയൂബ് ഖാൻ, സംഗീതം - വരുൺ സുനിൽ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, അറ്റ്മോസ് മിക്സിംഗ് - ജസ്റ്റിൻ ജോസ്, സിഎഎസ്, കലാസംവിധാനം - അരുൺ വെഞ്ഞാറൻമൂട്, വസ്ത്രാലങ്കാരം - ജിതിൻ ജോസ്, മേക്കപ്പ് - റോണക്സ് സേവ്യർ, നിശ്ചലദൃശ്യങ്ങൾ - വിഷ്ണു എസ് രാജൻ, വിഎഫ്എക്സ് - ഗ്രീൻ ഗോൾഡ് ആനിമേഷൻ, വിഎഫ്എക്സ് സൂപ്പർവൈസർ - ജിഷ്ണു പി ദേവ്, സ്പോട്ട് എഡിറ്റർ - നിതീഷ് കെടിആർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
100 ദിവസത്തെ യുദ്ധത്തിന് ശേഷം ആദ്യം: 'ദുബൈ ചോക്ലേറ്റി'നെ കണ്ട് റെനീഷ- വീഡിയോ
