ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന 'വവ്വാൽ' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കഥാപാത്രങ്ങൾക്ക് കഠിനമായ നിമിഷങ്ങൾ നൽകാനായി, പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ആയുധം സിനിമയിൽ അവതരിപ്പിക്കുന്നു.
ക്യാരക്ടർ അപേഡേറ്റുകൾ കൊണ്ടും ഷൂട്ടിംഗ് വിശേഷങ്ങൾ കൊണ്ടും ആരാധകർക്ക് ആവേശം സമ്മാനിച്ച 'വവ്വാൽ' എന്ന സിനിമ ഇതാ മറ്റൊരു പ്രത്യേകത നിറഞ്ഞ അപ്ഡേറ്റ് അവതരിപ്പിക്കുന്നു. ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന വവ്വാലിൽ കഥാപാത്രങ്ങൾക്ക് കഠിന കടോര നിമിഷങ്ങൾ സമ്മാനിക്കാൻ അതി കൊടൂരമായ ഒരു ആയുധമാണ് അവതരിപ്പിക്കുന്നത്. പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ആയുധം ഇന്നു മുതൽ ഷൂട്ടിംഗിന് ഉപയോഗിക്കും. അത് പ്രേക്ഷകരെ ആവേശത്തിലാകും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ ഈ അപ്ഡേറ്റ് പുറത്തു വിടുന്നത്.
ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം കേരളത്തിലെ എല്ലാവരും ആവേശത്തോടെ ഉറ്റുനോക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ ബി പറേലിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വവ്വാൽ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അഭിമന്യു സിംഗ്, മകരന്ദ് ദേശ്പാണ്ഡേ, ലെവിൻ സൈമൺ, ലക്ഷ്മി ചപോർക്കർ,ഗോകുലൻ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോ പ്രൊഡ്യൂസർ സുരീന്ദർ യാഥവ്.

മനോജ് എംജെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്. എഡിറ്റർ- ഫാസിൽ പി ഷഹ്‌മോൻ, സംഗീതം- ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദിൽജിത്ത്, പിആർഒ- എഎസ് ദിനേശ്, സതീഷ് എരിയാളത്ത്, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ.



