Asianet News MalayalamAsianet News Malayalam

കരിയറിലെ ഏറ്റവും വലിയ ഹിറ്റിന്‍റെ രണ്ടാംഭാഗം പ്രഖ്യാപിച്ച് വിജയ് ആന്‍റണി; 'പിച്ചൈക്കാരന്‍ 2' വരുന്നു

രണ്ടാംഭാഗം സംവിധാനം ചെയ്യുന്നത് 'ബാരം' എന്ന ചിത്രത്തിലൂടെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ പ്രിയ കൃഷ്‍ണസ്വാമിയാണ്. പ്രിയയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ്  പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് വിജയ് ആന്‍റണി ട്വിറ്ററില്‍ കുറിച്ചു.

vijay antony announced pichaikkaran 2 on his birthday
Author
Thiruvananthapuram, First Published Jul 24, 2020, 6:54 PM IST

തമിഴ് താരം വിജയ് ആന്‍റണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 2016ല്‍ പുറത്തെത്തിയ പിച്ചൈക്കാരന്‍. തമിഴിന് പുറമെ 'ബിച്ചഗഡു' എന്ന പേരിലെത്തിയ തെലുങ്ക് മൊഴിമാറ്റ പതിപ്പും വലിയ ഹിറ്റ് ആയിരുന്നു. തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ക്കു പുറമെ ചിത്രം ഒഡിയ, മറാത്തി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി. ഇപ്പോഴിതാ തന്‍റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ് ആന്‍റണി. 'പിച്ചൈക്കാരന്‍ 2' എന്നുതന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ വിജയ് ആന്‍റണി ആദ്യമായി ഒരു സിനിമയുടെ രചയിതാവാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

സംവിധാനം ചെയ്യുന്നതും മറ്റൊരാളാണ്. ശശിയാണ് ആദ്യഭാഗം ഒരുക്കിയതെങ്കില്‍ രണ്ടാംഭാഗം സംവിധാനം ചെയ്യുന്നത് 'ബാരം' എന്ന ചിത്രത്തിലൂടെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ പ്രിയ കൃഷ്‍ണസ്വാമിയാണ്. പ്രിയയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ്  പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് വിജയ് ആന്‍റണി ട്വിറ്ററില്‍ കുറിച്ചു.

വിജയ് ആന്‍റണി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയം പൂര്‍ത്തിയാക്കും. 'ബിച്ചഗഡു 2' എന്നായിരിക്കും തെലുങ്കിലെ പേര്. സംഗീതവും വിജയ് ആന്‍റണി തന്നെ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്. അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം. 

Follow Us:
Download App:
  • android
  • ios