ആദ്യത്തെ റിവ്യൂകള്‍ക്ക് ശേഷം ചിത്രത്തിന് മികച്ച റണ്ണിംഗും ഒക്യൂപന്‍സിയും ഉണ്ടെന്നും അതിനാല്‍ ജയിലറിനെ മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

ചെന്നൈ: വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോ വന്‍ കളക്ഷനാണ് നേടുന്നത്. നാല് ദിവസത്തില്‍ ചിത്രം 250 കോടി എന്ന നേട്ടം കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ കണക്കുകള്‍ പ്രകാരം ചിത്രത്തിന്‍റെ ആദ്യ സണ്‍ഡേയില്‍ ഇന്ത്യയില്‍ നിന്നും ചിത്രം 49 കോടി നേടിയെന്നാണ് വിവരം. 

അതേ സമയം തമിഴ് നാട്ടില്‍ ചൂടേറിയ ചര്‍ച്ച നടക്കുന്നത് ലിയോ രജനികാന്തിന്‍റെ ജയിലര്‍ കളക്ഷനെ മറികടക്കുമോ എന്നതാണ്. ഇതിന്‍റെ പേരില്‍ വിവിധ സിനിമ നിരൂപകരും, ട്രേഡ് അനലിസ്റ്റുകളും നിരന്തരം വിവിധ യൂട്യൂബ് ചാനലുകളില്‍ വീഡിയോ ചെയ്യുകയാണ്. ലിയോയ്ക്ക് സമിശ്രമായ റിവ്യൂവാണ് ലഭിക്കുന്നത്. എന്നാല്‍ അത് ആദ്യ ആഴ്ച കളക്ഷനെ ബാധിച്ചിട്ടില്ലെന്നാണ് വിവരം. 

ആദ്യത്തെ റിവ്യൂകള്‍ക്ക് ശേഷം ചിത്രത്തിന് മികച്ച റണ്ണിംഗും ഒക്യൂപന്‍സിയും ഉണ്ടെന്നും അതിനാല്‍ ജയിലറിനെ മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാല്‍ മണ്‍ഡേ ടെസ്റ്റ് നിര്‍ണ്ണായകമാണ് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഒപ്പണിംഗ് വീക്കെന്‍റില്‍ ഭൂരിഭാഗം അഡ്വാന്‍സ് ബുക്കിംഗ് ആയിരിക്കും. അതിനപ്പുറം ചിത്രം മികച്ച പെര്‍ഫോമന്‍സ് നടത്തണമെങ്കില്‍ മൌത്ത് പബ്ലിസിറ്റി വേണം. അതിന്‍റെ സൂചന തിങ്കളാഴ്ച ലഭിക്കും എന്നാണ് ബോക്സോഫീസ് വിദഗ്ധര്‍ പറയുന്നത്.

അതേ സമയം ലിയോ ജയിലര്‍ കളക്ഷന്‍ മറികടന്നാല്‍ തന്‍റെ മീശ എടുക്കും എന്ന് പറഞ്ഞ നടന്‍ മീശ രാജേന്ദ്രന്‍റെ മീശ പോകുമോ എന്ന ചര്‍ച്ചയും സജീവമാണ്.ഔദ്യോഗികമായി ജയിലര്‍ കളക്ഷന്‍ എന്ന രീതിയില്‍ സണ്‍ പിക്ചേര്‍സ് പങ്കുവച്ചത് 600 കോടിയാണ്. എന്നാല്‍ 650 കോടി മുതല്‍ 700 കോടിവരെ ജയിലര്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. അത് ലിയോ മറികടക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

അതേ സമയം കടുത്ത രജനികാന്ത് ആരാധകനായ തമിഴ് സിനിമ നടനായ മീശരാജേന്ദ്രൻ ലിയോ ഇറങ്ങുന്നതിന് മുന്‍പ് ദളപതി വിജയിയെ വിമർശിച്ച് നിരന്തരം തമിഴ് യൂട്യൂബ് ചാനലുകളില്‍ അഭിമുഖം നല്‍കിയിരുന്നു. അടുത്ത സൂപ്പർ സ്റ്റാറായി വിജയിയെ ഉയർത്തിക്കാണിച്ചുള്ള പോസ്റ്റുകളെ തുടർന്നായിരുന്നു ഇത്. വിജയ്‌യും രജനികാന്തും തമ്മിൽ ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് രാജേന്ദ്രൻ ആദ്യം പറഞ്ഞത്. സൂപ്പര്‍ താര വിവാദത്തില്‍ നല്‍കിയ അഭിമുഖത്തില്‍ രൂക്ഷമായ ഭാഷയിലാണ് രാജേന്ദ്രന്‍ അന്ന് പ്രതികരിച്ചത്. 

ലിയോ കളക്ഷന്‍ ജയിലറെക്കാള്‍ മുകളില്‍ വന്നാല്‍ താന്‍ മീശ വടിക്കും എന്നാണ് മീശ രാജേന്ദ്രന്‍ വെല്ലുവിളിച്ചത്. ലിയോ തകര്‍ത്തോടുന്നതിനാല്‍ മീശ രാജേന്ദ്രന് മീശ പോകുമോ എന്ന കാര്യത്തിലും തമിഴകത്ത് ചര്‍ച്ച സജീവമാണ്. അതേ സമയം ലിയോ ഹൈപ്പില്‍ ഒന്ന് പിന്‍ വാങ്ങിയെങ്കിലും റിലീസിന് പിന്നാലെ മീശ രാജേന്ദ്രന്‍ അഭിമുഖങ്ങളുമായി സജീവമാണ്. ജയിലറോളം ലിയോ വിജയിക്കില്ലെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് ഇദ്ദേഹം. 

ബി​ഗ് ബോസ് താരം റിനോഷ് ജോര്‍ജ് വീണ്ടും സിനിമയില്‍; സംവിധാനം ജോജു ജോര്‍ജ്

'എത്രപേരെയാണ് നമുക്ക് പറഞ്ഞ് മനസിലാക്കിക്കാന്‍ പറ്റുക', റംസാനുമായുള്ള തന്‍റെ ബന്ധമെന്തെന്ന് ദിൽഷ പ്രസന്നൻ

Asianet News Live