ലിയോ കശ്മീര്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ഒരു കൂളിംഗ് ഗ്ലാസിന്‍റെ ഒരു ഭാഗത്തെ ഗ്ലാസും പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് രത്ന കുമാര്‍ ട്വീറ്റ് ചെയ്തത്. 

ചെന്നൈ: പ്രഖ്യാപനംതൊട്ടേ ആരാധകരുടെ സജീവ ശ്രദ്ധയില്‍ ഒരോ അപ്ഡേറ്റും വരുന്ന ചിത്രമാണ് 'ലിയോ'. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് വീണ്ടും നായകനാകുന്നുവെന്നതാണ് 'ലിയോ'യുടെ പ്രധാന ആകര്‍ഷണം. 'ലിയോ'യെ കുറിച്ചുള്ള അപ്ഡേറ്റുകള്‍ക്കും ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. കശ്‍മിരില്‍ ചിത്രീകരണം നടക്കുന്ന 'ലിയോ'യിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫോട്ടോ നേരത്തെ ലോകേഷ് പുറത്തുവിട്ടത് അടുത്തിടെ വൈറലായിരുന്നു.

മലയാളി നടൻ മാത്യു, സംവിധായകൻ ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരെയടക്കം ലോകേഷ് കനകരാജിനും വിജയ്‍യ്‍ക്കുമൊപ്പം ഫോട്ടോയില്‍ കാണാം. തൃഷയാണ് വിജയ് ചിത്രത്തില്‍ നായിക. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, മിഷ്‍കിൻ, മൻസൂര്‍ അലി ഖാൻ, അര്‍ജുൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

എന്നാല്‍ ചിത്രം ലോകേഷ് കനകരാജ് യൂണിവേഴ്സിന്‍റെ ഭാഗമാണോ എന്ന ചര്‍ച്ച വീണ്ടും സജീവമാക്കിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാരില്‍ ഒരാളുടെ ട്വീറ്റ്. ചിത്രത്തില്‍ സംഭാഷണം എഴുതുന്ന രത്ന കുമാറാണ് ഈ ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ലോകേഷിന്‍റെ മാസ്റ്ററിലും, വിക്രത്തിലും സംഭാഷണം എഴുതിയ വ്യക്തിയാണ് രത്ന കുമാര്‍. 

ലിയോ കശ്മീര്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ഒരു കൂളിംഗ് ഗ്ലാസിന്‍റെ ഒരു ഭാഗത്തെ ഗ്ലാസും പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് രത്ന കുമാര്‍ ട്വീറ്റ് ചെയ്തത്. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ അഭ്യൂഹങ്ങള്‍ പരന്നത്. ഒപ്പം ഈ ട്വീറ്റ് നല്‍കിയ ക്യാപ്ഷനും ചര്‍ച്ചയായി. മരിച്ചെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ (Never say die) എന്നാണ് രത്ന കുമാറിന്‍റെ ക്യാപ്ഷന്‍. ഇതോടെ ലോകേഷ് ആരാധകര്‍ പുതിയ തിയറില്‍ ഈ ട്വീറ്റിന് അടിയില്‍ തന്നെ ഉണ്ടാക്കാന്‍ തുടങ്ങി.

അതായത്, വിക്രം സിനിമയിലെ പ്രധാന വില്ലനായ സന്തനം, വീണ്ടും എത്തിയേക്കും എന്നാണ് തിയറി. കറുത്ത കണ്ണാടയുടെ ഒരു ഭാഗം നഷ്ടപ്പെട്ട് നില്‍ക്കുന്ന വിജയ് സേതുപതിയുടെ ചിത്രം വിക്രത്തിന്‍റെ മികച്ച പോസ്റ്ററുകളില്‍ ഒന്നായിരുന്നു. ഇത് സൂചിപ്പിക്കുന്ന ലിയോയില്‍ വിജയ് സേതുപതിയുണ്ടെന്നാണ് ചിലരുടെ അനുമാനം. ഒപ്പം വിക്രത്തിന്‍റെ ക്ലൈമാക്സില്‍ ഫാക്ടറി പൊട്ടിത്തെറിക്കുന്നതാണ് കാണിക്കുന്നത്. വിജയ് സേതുപതി മരിക്കുന്നതായി കാണിക്കുന്നില്ലെന്നും ചിലര്‍ പറയുന്നു. അതാണ് ക്യാപ്ഷന്‍റെ ഉള്ളടക്കം എന്നും ചിലര്‍ അനുമാനിച്ചു.

എന്നാല്‍ പതിവുപോലെ ലോകേഷോ, ലിയോ അണിയറക്കാരോ ഇത് സംബന്ധിച്ച് ഒരു കാര്യവും പുറത്തുവിട്ടിട്ടില്ല. ലിയോയുടെ കശ്മീരിലെ ഷൂട്ടിംഗ് മാര്‍ച്ച് ആദ്യംവരെ തുടരും എന്നാണ് വിവരം. 

Scroll to load tweet…

സുന്ദീപ് കിഷന്റെ 'മൈക്കിള്‍' ഇനി ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

'ലിയോ' ഷൂട്ടിംഗ് ദൃശ്യം ചോര്‍ന്നു: അണിയറക്കാര്‍ എടുത്തത് കടുത്ത നടപടി, മുന്നറിയിപ്പ്.!