അജിത്തും വിജയ്‍യും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങുന്നു.

തമിഴ്‍നാട്ടിലെ വമ്പൻ താരങ്ങളാണ് അജിത്തും രാഷ്‍ട്രീയക്കാരനുമായ വിജയ്‍യും. ഇരുവരുടെയും സിനിമകള്‍ റിലീസാകുന്ന ദിവസം താരങ്ങള്‍ക്ക് ഉത്സവമാണ്. ഇപ്പോഴിതാ രണ്ട് താരങ്ങളുടെയും സിനിമകള്‍ ഒരു ദിവസം റിലീസ് ചെയ്യാനൊരുങ്ങുകയാണ്. രണ്ട് താരങ്ങളുടെയും വൻ ഹിറ്റുകള്‍ റീ റിലീസിനാണ് ഒരുങ്ങുന്നത്.

അജിത്തിന്റെ മങ്കാത്തയാണ് റീ റിലീസിന് തയ്യാറെടുക്കുന്ന ഒരു ചിത്രം. അജിത്തിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമായിട്ടാണ് മങ്കാത്തയെ കണക്കാക്കുന്നത് എന്നാണ് വിലയിരുത്തല്‍. മങ്കാത്ത 2011ല്‍ ആകെ 74.25 കോടി രൂപ നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീണ്ടും മങ്കാത്ത ജനുവരി 23ന് തിയറ്ററുകളില്‍ എത്തുമ്പോള്‍ വൻ സ്വീകരണം ചിത്രത്തിന് ലഭിക്കും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ആ പ്രതീക്ഷ ശരിവയ്‍ക്കും വിധമാണ് ചിത്രത്തിന്റെ റീ റിലീസ് ട്രെയിലര്‍ പുറത്തുവിട്ടപ്പോഴും സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍.

അജിത്തിന്റെ മങ്കാത്ത ഒരുങ്ങിയത് 24 കോടി രൂപയിലായിരുന്നു എന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. അജിത്ത് നായകനായ മങ്കാത്ത സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് വെങ്കട് പ്രഭു ആണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് ശക്തി ശരവണനും. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാകനുമായ മങ്കാത്തയില്‍ അര്‍ജുൻ, തൃഷ, അഞ്‍ജലി, വൈഭവ്, ആൻഡ്രിയ, അശ്വിൻ, പ്രേംജി അമരൻ, മഹത് രാഘവേന്ദ്ര, ജയപ്രകാശ്, അരവിന്ദ് ആകാശ് എന്നിവരുമുണ്ടായിരുന്നു.

വിജയ്‍യുടെ തരിയാണ് 23ന് വീണ്ടും തിയറ്ററുകളില്‍ എത്താൻ ഒരുങ്ങുന്നത്. അറ്റ്‍ലിയാണ് തെരിയുടെ സംവിധാനം നിര്‍വഹിച്ചത്. 75 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 150 കോടിയിലധികം നേടിയിരുന്നു. 2026ലാണ് തെരി ആദ്യം റിലീസായാത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക