ഇത്തരം ഒരു അഭിമുഖത്തില്‍ നടന്‍ വിശാലിനെക്കുറിച്ചും, തന്നോട് വിശാല്‍ കാണിച്ച ചതിയും തുറന്ന് പറഞ്ഞിരിക്കുകയാണ് അബ്ബാസ്.

ചെന്നൈ: ഒരു കാലത്ത് തമിഴകത്ത് വിലയേറിയ താരമായിരുന്നു അബ്ബാസ്. റൊമാന്‍റിക് ഹീറോയായി പേരെടുത്ത അബ്ബാസ് തൊണ്ണൂറുകളില്‍ ഏറെ ഹിറ്റുകള്‍ ഉണ്ടാക്കിയിരുന്നു. സൂപ്പര്‍താര പദവിയിലെത്തും എന്ന് കരുതിയിരുന്ന താരമാണ് അബ്ബാസ്. തമിഴിന് പുറമേ മലയാളത്തിലും അബ്ബാസ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ റോള്‍ ഇന്നും മറക്കാന്‍ സാധിക്കില്ല.

2000ത്തോടെ എന്നാല്‍ തുടര്‍ പരാജയങ്ങള്‍ താരത്തെ പിന്നോട്ട് അടിച്ചു. ഒടുവില്‍ സീരിയലുകളിലും, ചില പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ ഒരു ബാത്ത് റൂം ക്ലീനറിന്‍റെ പരസ്യം അബ്ബാസിന് ജീവിതത്തില്‍‌ ഏറെ ട്രോളും നേടികൊടുത്തു. എന്നാല്‍ 2015 ല്‍ തന്‍റെ അഭിനയ ജീവിതം പൂര്‍‌ണ്ണമായും ഉപേക്ഷിച്ച് അബ്ബാസ് ഇന്ത്യവിട്ടു. വളരെക്കാലം ന്യൂസിലാന്‍റില്‍ കഴിഞ്ഞ ശേഷം അടുത്തിടെയാണ് അബ്ബാസ് വീണ്ടും ചെന്നൈയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം വിവിധ തമിഴ് ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് അഭിമുഖം നല്‍കുന്നുണ്ട്.

ഇത്തരം ഒരു അഭിമുഖത്തില്‍ നടന്‍ വിശാലിനെക്കുറിച്ചും, തന്നോട് വിശാല്‍ കാണിച്ച ചതിയും തുറന്ന് പറഞ്ഞിരിക്കുകയാണ് അബ്ബാസ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിശാലിനെതിരെ അബ്ബാസ് പറഞ്ഞത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ (സിസിഎൽ) രണ്ടാം സീസണിൽ വിശാൽ അബ്ബാസിനെതിരെ നുണകൾ പ്രചരിപ്പിച്ചുവെന്നാണ് അബ്ബാസ് പറയുന്നത്. ഇത് തന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ കഴ്ചപ്പാടിനെ മാറ്റിയെന്നും അബ്ബാസ് ആരോപിക്കുന്നു. 

"സിസിഎല്ലിന്‍റെ ആദ്യ സീസണില്‍ ഞാനും വിശാലും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളും വാക് തര്‍ക്കങ്ങളും ഉണ്ടായിരുന്നു. ഇതിന്‍റെ ബാക്കി എന്ന നിലയില്‍ അവന്‍ രണ്ടാം സീസണ്‍ ആയപ്പോള്‍ എന്നെക്കുറിച്ച് ചില നുണകള്‍ പ്രചരിപ്പിച്ചു. പലരും ഇത് കേട്ട് എന്നെക്കുറിച്ച് തെറ്റിദ്ധരിച്ചു. എന്നാലും അത് വലിയ ചതിയായിരുന്നു. പക്ഷെ ഇപ്പോഴും എവിടെയെങ്കിലും കണ്ടുമുട്ടിയാല്‍ വിശാലിനോട് ഒരു ഹായ് പറയാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിയുമോ എന്ന് അറിയില്ല" - അബ്ബാസ് പറഞ്ഞു.

പക്ഷെ വിശാലിനോട് താന്‍ ക്ഷമിക്കും കാരണം എന്ത് പറഞ്ഞാലും അയാള്‍ സിനിമ മേഖലയില്‍ ഇന്നും ഉണ്ട്. ഞാനും ആ മേഖലയിലെ വ്യക്തിയാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഇതൊരു കുടുംബം അല്ലെ. അതിനാല്‍ അതിലെ ഒരു അംഗത്തോട് ഞാന്‍ ക്ഷമിക്കും അബ്ബാസ് പറഞ്ഞു.

എനിക്ക് നഷ്ടമായത് മെഴ്‌സിഡസ് അടക്കം മൂന്ന് കാറുകള്‍; സങ്കടം അടക്കാനാവാതെ സണ്ണി ലിയോണ്‍

ബോക്സോഫീസ് വിജയത്തിന്‍റെ ഹുക്കും, അതിരടിയായി രജനി : ജയിലര്‍ റിവ്യൂ

Asianet News Live