ട്വിറ്ററിൽ നടന്ന ഒരു ക്യു ആൻഡ് എ സെഷനിൽ മറുപടി പറയുക ആയിരുന്നു വിവേക് ​​അഗ്നിഹോത്രി.

വാൻ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ഷാരൂഖ് ഖാൻ ആരാധകർ. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. ഒപ്പം ദീപിക പദുക്കോണും വിജയ് സേതുപതിയും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രിവ്യൂവിന് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകി കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് കശ്മീർ ഫയൽസ് സംവിധായകൻ വിവേക് ​​അഗ്നിഹോത്രി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

ട്വിറ്ററിൽ നടന്ന ഒരു ക്യു ആൻഡ് എ സെഷനിൽ മറുപടി പറയുക ആയിരുന്നു വിവേക് ​​അഗ്നിഹോത്രി. 'ധൈര്യമുണ്ടെങ്കിൽ എസ് ആർ കെയുമായി ഏറ്റുമുട്ടൂ' എന്നായിരുന്നു ഒരു ട്വിറ്റർ ഉപയോക്താവിന്റെ കമന്റ്. ജവാനൊപ്പം തന്നെ വിവേകിന്റെ വാക്സിൻ വാർ എന്ന സിനിമയും റിലീസ് ചെയ്യൂവെന്നും ആഹ്വാനം ഉയർന്നു. 

ഇതിന് മറുപടിയായി, 'സിനിമ ക്ലാഷ് പോലുള്ള ബോളിവുഡ് ഗെയിമിന് ഞങ്ങളില്ല. അതൊക്കെ താരങ്ങളും മീഡിയയും തമ്മിലാണ് നടക്കുന്നത്. ജവാൻ ഒരു ഓൾ ടൈം ബ്ലോക്ക് ബസ്റ്റർ ഹിറ്റാകും എന്ന് എനിക്ക് ഉറപ്പു പറയാൻ സാധിക്കും. വാക്സിൻ വാർ നിങ്ങൾക്ക് അറിയാത്ത ഒരു യുദ്ധത്തിൽ ഇന്ത്യ നേടിയ വലിയ വിജയത്തെക്കുറിച്ചുള്ള ഞങ്ങളുടെ ചെറിയ സിനിമയാണ്. അതുകൂടി കാണുക', എന്നായിരുന്നു സംവിധായകൻ പറഞ്ഞത്. 

Scroll to load tweet…

റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് ജവാന്റെ നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. ഷാരൂഖ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് വിവരം. 

'അമ്പോ..വാട്ട് എ പെർഫക്ട് ലുക് '; ​'ഗെയിം ഓഫ് ത്രോൺസ്' ഒരുമല്ലു വെർഷൻ !

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News