നടൻ രാംചരണിനെ സമീപിക്കാൻ ശ്രമിച്ച ആരാധകനെ ബോഡിഗാർഡ് കെവിൻ കുന്ത വേദിയിൽ നിന്നും പൊക്കിയെടുത്ത് കൊണ്ടുപോയി. ഈ സംഭവത്തോടെ ഗാംബിയൻ എംഎംഎ ഫൈറ്ററായ കെവിൻ സോഷ്യൽ മീഡിയയിൽ താരമായി.

പ്രിയതാരങ്ങളോടുള്ള ആരാധനകാരണം അവരെ കാണാനും തൊടാനും ആ​ഗ്രഹിക്കുന്ന നിരവധി പേരുടെ വീഡിയോകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ചിലപ്പോൾ ഒരുപരിധിവിട്ടും ആരാധകർ പെരുമാറാറുണ്ട്. അത്തരം അനുഭവവങ്ങൾ താരങ്ങൾ തന്നെ പറയാറുമുണ്ട്. അത്തരത്തിൽ രാംചരണിന് അടുത്തെത്തിയ ഒരു ആരാധകനും അയാളെ ശരവേ​ഗത്തിൽ തൂക്കിയെടുത്ത ബോഡിഗാർഡുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കഴിഞ്ഞ ദിവസം നടന്ന പെഡ്ഡി സിനിമയുടെ പ്രൊമോഷൻ വേളയിലായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വേദിയിൽ അണിയറപ്രവർത്തകർക്കും സഹതാരങ്ങൾക്കുമൊപ്പം ഇരിക്കുകയായിരുന്നു രാംചരൺ. പെട്ടെന്നാണ് ഒരു ആരാധകൻ അദ്ദേ​​ഹത്തിന് അടുത്തേക്ക് വരാൻ നോക്കിയത്. എന്നാൽ അടുത്തെത്താൻ ബോഡിഗാർഡ് കെവിൻ കുന്ത സമ്മതിച്ചില്ല. ശരവേ​ഗത്തിൽ പാഞ്ഞെത്തി, തനിച്ച് അയാളെ പൊക്കി എടുത്ത് കെവിൻ പോകുകയായിരുന്നു. ഇതിനിടെ അടുത്തിരുന്ന ജാൻവി കപൂർ വീഴാൻ പോകുന്നതും പ്രചരിക്കുന്ന വീഡിയിൽ നിന്നും കാണാവുന്നതാണ്. ശേഷം ആ ആരാധനെ അടുത്തേക്ക് വിളിച്ച് രാംചരൺ സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്. ഈ സംഭവത്തോടെ സോഷ്യൽ മീഡിയയിൽ എങ്ങും കെവിൻ കുന്ത തന്നെ താരം. ഫാൻസും ആയി. റിപ്പോർട്ടുകൾ പ്രകാരം 2 മുതൽ 4 ലക്ഷം രൂപ വരെയാണ് ഒരു ദിവസത്തെ കെവിന്റെ പ്രതിഫലം.

ആരാണ് കെവിൻ കുന്ത ?

കഴിഞ്ഞ നാല് വർഷമായി രാംചരണിനും കുടുംബത്തിനും ഒപ്പം ബോഡി​ ഗാർഡായി ജോലി ചെയ്യുന്ന ആളാണ് കെവിൻ കുന്ത. എന്നാൽ അടുത്തിടെ ആണ് രാംചരണിനൊപ്പമുള്ള കെവിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമാകാൻ തുടങ്ങിയത്. ഗാംബിയ ഇൻ്റർനാഷണൽ പ്രൊഫഷണൽ എംഎംഎ(Mixed Martial Arts) ഫൈറ്റർ ആണ് കെവിൻ. 1998-ൽ ഗാംബിയയിലാണ് അദ്ദേഹം ജനിച്ചത്. 6 അടി 5 ഇഞ്ചാണ് ഉയരം. കെവിൻ്റെ യഥാർത്ഥ പേര് അബ്ദു കദിർ സോവ് എന്നാണെന്നാണ് റിപ്പോർട്ടുകൾ. ‘മാമാ ലാമിൻ ഓഫ് ബാര’ എന്നാണ് കെവിൻ അറിയപ്പെടുന്നതെന്ന് ഗാംബിയ റെസ്‌ലിംഗ് അസോസിയേഷൻ പറയുന്നു.

View post on Instagram

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming