'ആട്ടം', 'രേഖാചിത്രം' തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടി സെറിൻ ഷിഹാബ്, തന്റെ കരിയറിലെ വിജയത്തിന് ഭർത്താവ് ഡാനിയൽ നൽകുന്ന പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തി. Actress Zarin Shihab about her career.

മലയാളത്തിൽ ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് തന്നെ തന്റെ പ്രതിഭ തെളിയിച്ച നടിയാണ് സെറിൻ ഷിഹാബ്. ആട്ടം, ബി 32 മുതൽ 44 വരെ, രേഖാചിത്രം, ഇത്തിരി നേരം തുടങ്ങീ നിരവധി ചിത്രങ്ങളിൽ ഗംഭീര പ്രകടനം കാഴ്ചവച്ച സെറിന്റെ ഏറെ പ്രശംസിക്കപ്പെട്ട കഥാപാത്രമായിരുന്നു ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷത്തിലെത്തിയ രേഖാചിത്രം എന്ന സിനിമയിലെ പുഷ്പം. ഇപ്പോഴിതാ രേഖാചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും, ജീവിതത്തിലും കരിയറിലെ തന്റെ ഭർത്താവ് തനിക്ക് നൽകുന്ന പിന്തുണയെ കുറിച്ചും സെറിൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"രേഖാചിത്രം കണ്ട എന്റെ സുഹൃത്തുക്കൾക്ക് ശരിക്കും പേടി തോന്നി. കാരണം എന്റെ ഈ ഒരു വശം അവർ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ അവർ എന്റെ ഭർത്താവിനെ നോക്കിയപ്പോൾ അദ്ദേഹത്തിന് ഭാവഭേദമൊന്നുമില്ലായിരുന്നു. അദ്ദേഹം പറഞ്ഞത്, ‘ഞാൻ അവളുടെ ഈ വശം മുൻപേ കണ്ടിട്ടുണ്ട്, ഇത് എന്റെ ജീവിതത്തിലെ മറ്റൊരു സാധാരണ ചൊവ്വാഴ്ച മാത്രമാണ്’ എന്നാണ്. അദ്ദേഹം വളരെ സപ്പോർട്ടീവായ ആളാണ്. എന്റെ യാത്രയിൽ അദ്ദേഹം നൽകുന്ന പിന്തുണയ്ക്ക് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ഞാൻ ഒരു നടിയാകാൻ തീരുമാനിച്ചപ്പോൾ ആദ്യം എന്നെ പിന്തുണച്ചത് അദ്ദേഹമാണ്. ഈ പുരസ്‌കാരനേട്ടത്തിന് പിന്തുണയായി നിന്ന ഡാനിയലിനും നന്ദി കാരണം ഇത് അദ്ദേഹത്തിന്റെ കൂടി നേട്ടമാണ്." സെറിൻ ഷിഹാബ് പറയുന്നു. ജെ.എഫ്.ഡബ്ല്യു അവാർഡിനിടെയായിരുന്നു സെറിൻ ഷിഹാബിന്റെ പ്രതികരണം.

അതേസമയം ചത്താ പച്ച ആയിരുന്നു സെറിൻ ഷിഹാബിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ദി ഫാമിലി മാൻ വെബ് സീരീസിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.