നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ നടന്‍ ദിലീപിനെ താരസംഘടനയായ 'അമ്മ' പുറത്താക്കി. മമ്മൂട്ടിയുടെ വീട്ടില്‍ 'അമ്മ'യുടെ യോഗത്തിലാണ് തീരുമാനം.

ദിലീപിനെ 'അമ്മ'യുടെ പ്രാഥമിക അംഗത്തില്‍ നിന്ന് പുറത്താക്കി. ട്രെഷറര്‍ സ്ഥാനം അടക്കം ദിലീപ് വഹിക്കുന്ന എല്ലാ സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തങ്ങളെന്നും എല്ലാ നിയമസഹായവുമായി അവര്‍ക്കൊപ്പം സംഘടനനിലകൊള്ളുമെന്നും 'അമ്മ'യുടെ പത്രക്കുറിപ്പില്‍ പറയുന്നു.