ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും, വിനായകന്റെ വീഡിയോ വൈറൽ

ഈ സംഭവത്തിൽ നടനെതിരെ ആരും പരാതി നൽകിയിട്ടില്ല. പരാതി ലഭിച്ചാൽ കേസ് എടുക്കുമെന്ന് കൊച്ചി പൊലീസ് വിശദമാക്കുന്നത്.

Actor Vinayakan again lands in controversy by using obscene language and nudity kochi 20 January 2025

കൊച്ചി: നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍. ഒരു കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വിനായകന്‍ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെയാണ് വ്യാപകമായി പ്രചരിക്കുന്നത്. നടന്‍ അയല്‍വാസികളോട് അപമര്യാദയായി പെരുമാറി എന്ന തരത്തിലാണ് പ്രചരണം. നടന്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന മട്ടിലും പ്രചരണം നടക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രചരിച്ച ചില സ്ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍ തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും പങ്കുവച്ചു. എന്നാല്‍ പുതിയ വിവാദത്തെ പറ്റി വിനായകന്‍റെ പ്രതികരണം വന്നിട്ടില്ല. നടനെതിരെ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊച്ചി പൊലീസ് അറിയിച്ചു.

ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തുന്ന നടൻ വിനായകന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രൂക്ഷ വിമർശനമാണ് നടന്റെ പ്രവൃത്തിയിൽ ഉയരുന്നത്. മുൻപും ഫ്ലാറ്റിനു പുറത്ത് വന്ന് വിനയകൻ അസഭ്യ വർഷം നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മുൻപ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. അന്ന് സിഐഎസ്എഫ് വിനായകനെ കസ്റ്റഡിയിൽ എടുത്ത് എയർ പോർട്ട്‌ പൊലീസിനു കൈമാറിയിരുന്നു.

നടൻ വിനായകനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു; 'ആര്‍ജിഐ വിമാനത്താവളത്തിൽ മദ്യപിച്ച് ബഹളം വെച്ചു'

നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തിരുന്നു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios