സല്‍മാൻ ഖാന് ജാമ്യം നല്‍കിയതിനെ വിമര്‍ശിച്ച് നടി

First Published 8, Apr 2018, 1:28 PM IST
Actress against salman Khan
Highlights

സല്‍മാൻ ഖാന് ജാമ്യം നല്‍കിയതിനെ വിമര്‍ശിച്ച്  നടി

സല്‍മാൻ ഖാന് ജാമ്യം നല്‍കിയതിന് എതിരെ നടി സോഫിയ ഹയാത്.  ഇന്ത്യൻ നിതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍ കടുത്ത നിരാശ തോന്നുന്നുവെന്നാണ് സോഫിയ പറയുന്നത്.

സല്‍മാൻ ഖാന് ജാമ്യം ലഭിക്കാൻ എന്തൊക്കെയോ പേപ്പര്‍ അഭിഭാഷകൻ നല്‍കിയെന്നാണ് പറയുന്നത്. ഇങ്ങനെ വന്നാല്‍ എന്തിനാണ് കോടതി. നീതിയേക്കാളും ഇന്ത്യയിലെ അഴിമതി വലുതാണെന്നാണ് മനസ്സിലാകുന്നത്. ശരീരത്തില്‍ സ്റ്റിറോയിഡ് കുത്തിവയ്‍ക്കു. എന്നിട്ട് മൃഗങ്ങളെ കൊല്ലുന്നതും സ്‍ത്രീകളെ പീഡിപ്പിക്കുന്നതും തെറ്റല്ലെന്ന് കുട്ടികളെ പഠിപ്പിക്കൂ- സോഫിയ നിരാശയോടെ പറയുന്നു..  ഇന്ത്യൻ നിതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍ കടുത്ത നിരാശ തോന്നുന്നു. നീതിക്കായി പോരാടൂ- സോഫിയ പറയുന്നു.

സല്‍മാൻ ഖാന് തടവ് ശിക്ഷ വിധിച്ചപ്പോള്‍ വിധിയെ സ്വാഗതം ചെയ്‍ത് സോഫിയ രംഗത്ത് എത്തിയിരുന്നു. അവസാനം കര്‍മ്മഫലം അനുഭവിക്കേണ്ടിവരും. സല്‍മാൻ ഖാൻ  ചെയ്‍ത തെറ്റിന് ജയിലില്‍ പോയതില്‍ സന്തോഷം തോന്നുന്നു. ഭൂമിയില്‍ മൃഗങ്ങള്‍ക്കും വളരെ പ്രാധാന്യമുണ്ട്. സെലിബ്രിറ്റി ആയതുകൊണ്ട് മൃഗങ്ങളെ കൊല്ലുന്നത് ന്യായീകരിക്കാനാകുമോ, മദ്യപിച്ച് വണ്ടിയോടിച്ച് ഒരാളുടെ മരണത്തിന് കാരണമായതോ- സോഫിയ ചോദിച്ചു. നിയമവ്യവസ്ഥയ്‍ക്ക് അതീതനായി ആരുമില്ലെന്ന ഇന്ത്യ ലോകത്തിന് മുമ്പില്‍ കാണിച്ചിരിക്കുകയാണെന്നും, കോടതി  സല്‍മാൻ ഖാന് ശിക്ഷ വിധിച്ചപ്പോള്‍ സോഫിയ പ്രതികരിച്ചിരുന്നു.

loader