അടുത്തിടെയാണ് ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോലിയും നടി അനുഷ്‍ക ശര്‍മ്മയും വിദേശത്ത് വിവാഹിതയാത് വാര്‍ത്തയായിരുന്നു. സോനം കപൂറാണ് വിദേശത്ത് വച്ച് വിവാഹിതയാകാന്‍ ഒരുങ്ങുന്ന മറ്റൊരു നടി. ദീര്‍ഘകാലമായി സുഹൃത്തായിരുന്ന ആനന്ദ് അഹുജയാണ് വരന്‍.
ജോധ്പുര്‍ പാലസില്‍ വെച്ച് ഇരുവരും വിവാഹിതരാകും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ലണ്ടനില്‍ വെച്ചായിരിക്കും വിവാഹമെന്ന് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, അക്ഷയ് കുമാറും രാധിക ആംപ്‍തെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പദ്മന്‍ എന്ന ചിത്രത്തില്‍ സോനം കപൂര്‍ അഭിനയിക്കുന്നുണ്ട്.
