അങ്ങനെയാകണം ഹീറോ, അജിത്തിനെ കുറിച്ച് വിജയ്‍ ആരാധകൻ

ആരാധക കൂട്ടായ്‍മ വേണ്ടെന്ന് നടനാണ് തമിഴകത്തിന്റെ തല അജിത്ത്. പക്ഷേ അജിത്തിന് ആരാധകരുടെ എണ്ണത്തില്‍ ഒട്ടും കുറവില്ല. മറ്റ് താരങ്ങളുടെ ആരാധകര്‍ പോലും ഏറെ ഇഷ്‍ടപ്പെടുന്ന നടനാണ് അജിത്. അജിത്തിനെ കുറിച്ച് വിജയ്‍യുടെ ഒരു കടുത്ത ആരാധകൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എത്തിയതായിരുന്നു അജിത്. അജിത്തിനെ കാണാൻ നിരവധി ആള്‍ക്കാര്‍ കോളേജിന് പുറത്ത് കാത്തിരുന്നു. കഴിഞ്ഞ 12 മണിക്കൂറായി താങ്കളെ കാണാൻ കാത്തിരിക്കുകയാണെന്ന്, പുറത്തിറങ്ങിയ അജിത്തിനോട് വിജയ്‍യുടെ ആരാധകൻ പറഞ്ഞു. അജിത്തിന്റെ മറുപടി ഞെട്ടിച്ചുവെന്നുമാണ് ആരാധകൻ പറയുന്നത്. താങ്കളെ കാണാന്‍ ഞാന്‍ 26 വര്‍ഷമായി കാത്തിാരിക്കുകയായിരുന്നുവെന്നായിരുന്നു അജിത്തിന്റെ മറുപടി. അതായത് സിനിമയില്‍ എത്തിയിട്ട് 26 വര്‍ഷം കഴിഞ്ഞുവെന്നത് സൂചിപ്പിച്ചിട്ടുള്ള മറുപടി. തളര്‍ന്നിരിക്കുകയാരുന്നെങ്കിലും രാത്രിയിലും ഫോട്ടോയെടുക്കാൻ അനുവാദം നല്‍കിയെന്നും ആരാധകൻ പറയുന്നു.