തെന്നിന്ത്യന്‍‌ നടി അമലാ പോള്‍ വിവാഹമോചിതയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ എ എല്‍ വിജയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താന്‍ അമലാ പോള്‍ ഒരുങ്ങുന്നുവെന്നാണ് ഇന്റര്‍നാഷണല്‍ ബിസിനസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരുവരും തമ്മില്‍ കുറച്ചുകാലമായി സ്വരചേര്‍ച്ചയിലല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍‌ ഇരുവരും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ വിവാഹമോചിതരാകാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2014 ജൂണ്‍ 12നായിരുന്നു ഇരുവരും വിവാഹിതരായത്. മൂന്നു വര്‍‌ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം.

ഷാജഹാനും പരീക്കുട്ടിയുമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അതേസമയം പ്രഭുദേവ നായകനാകുന്ന അഭിനേത്രി ആണ് എ എല്‍ വിജയുടേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം.