രണ്ടാം വാരത്തിലെ ലിസ്റ്റില്‍ അഞ്ച് പേര്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് രണ്ടാം വാരത്തിലെ എലിമിനേഷനുള്ള നോമിനേഷന്‍ ലിസ്റ്റ് ആയി. പേളി മാണിയും അരിസ്റ്റോ സുരേഷും അനൂപ് ചന്ദ്രനുമടക്കം അഞ്ച് പേരുടെ ലിസ്റ്റാണ് ഈ വാരത്തില്‍. കഴിഞ്ഞയാഴ്ചത്തെ ആറ് പേരുടെ ലിസ്റ്റില്‍ നിന്ന് പുറത്തുപോയത് ഡേവിഡ് ജോണ്‍ എന്ന മത്സരാര്‍ഥിയാണ്.

മുകളില്‍ പറഞ്ഞ മൂന്ന് പേരെ കൂടാതെ ഹിമ ശങ്കറും ദീപന്‍ മുരളിയും ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റിലുണ്ട്. രഞ്ജിനി ഹരിദാസ് ആണ് ഈ വാരത്തില്‍ ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റന്‍. ശ്വേതാ മേനോനായിരുന്നു ആദ്യവാരം ഷോയിലെ ക്യാപ്റ്റന്‍. പുറത്തായ ഡേവിഡ് ജോണ്‍ ഒഴികെ പതിനഞ്ച് പേരാണ് ഇനി ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30നും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കുമാണ് ഏഷ്യാനെറ്റ് ചാനലില്‍ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ അരങ്ങേറുക.