രാജ്കുമാർ റാവുവിന്റെയും മാഡോക്ക് ഫിലിംസിന്റെയും പുതിയ ചിത്രം ഭൂല്‍ ചുക്ക് മാഫ് ആദ്യ തിങ്കളാഴ്ച 4.75 കോടി രൂപ നേടി. സ്ത്രീ 2 ഓപ്പണിംഗ് ഡേ തന്നെ 51 കോടി നേടിയപ്പോള്‍ ഭൂല്‍ ചുക്ക് മാഫിന് ആദ്യ ദിനം 7 കോടി മാത്രമാണ് നേടാനായത്.
മുംബൈ: കഴിഞ്ഞ വർഷം, നടൻ രാജ്കുമാർ റാവുവും മാഡോക്ക് ഫിലിംസും ഒത്തുചേര്‍ന്ന ഹൊറർ കോമഡി ചിത്രം 'സ്ത്രീ 2' 600 കോടി ക്ലബ്ബിൽ പ്രവേശിച്ച ആദ്യ ഹിന്ദി ചിത്രമായി മാറിയിരുന്നു. എന്നാല്‍ സ്ത്രീ 2വിന്‍റെ തരംഗം ഉണ്ടാക്കുന്നില്ലെങ്കിലും ഈ കൂട്ടുകെട്ടിലെ പുതിയ ചിത്രം ഭൂല്‍ ചുക്ക് മാഫ് മികച്ച പ്രതികരണം ഉണ്ടാക്കുന്നു എന്നാണ് വിവരം.
ഭൂല്‍ ചുക്ക് മാഫ് ആദ്യ തിങ്കളാഴ്ച 4.75 കോടി രൂപയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. ഞായറാഴ്ചത്തെ 11.5 കോടി രൂപ നേടിയ ചിത്രം തിങ്കളാഴ്ച ടെസ്റ്റില്‍ ഇത് ഗണ്യമായി കുറഞ്ഞെങ്കിലും പിടിച്ചുനിന്നും എന്ന് പറയാം. ശനിയാഴ്ചത്തെ 9.5 കോടി രൂപ കളക്ഷനിൽ നിന്നും ഞായറാഴ്ച ചിത്രത്തിന് പുരോഗതിയാണ് ലഭിച്ചത്. വെള്ളിയാഴ്ച റിലീസ് ദിനത്തില്‍ ചിത്രം 7 കോടി രൂപയാണ് ഓപ്പണിംഗ് കളക്ഷന്‍ നേടിയത്.
നിർണായകമായ തിങ്കളാഴ്ചത്തെ പരീക്ഷണത്തിൽ ചിത്രം പിടിച്ചുനിന്നെങ്കിലും റിലീസ് ദിവസത്തേക്കാൾ വളരെ കുറവാണ് കളക്ഷന്‍. 5 കോടിയിൽ താഴെ പോലും. സാക്‌നിൽക്കിന്റെ അഭിപ്രായത്തിൽ, ഭൂല്‍ ചുക്ക് മാഫിന്റെ നിലവിലെ ആഭ്യന്തര ബോക്‌സ് ഓഫീസ് കളക്ഷൻ 32.75 കോടി രൂപയാണ്.
സ്ത്രീ 2വിനെ അപേക്ഷിച്ച് വളരെ കുറവാണ് കളക്ഷന്‍ സ്ത്രീ 2 ഓപ്പണിംഗ് ഡേ തന്നെ 51 കോടി നേടിയിരുന്നു. ചിത്രം രണ്ടാഴ്ചയ്ക്ക് ശേഷമാണ് 10 കോടിക്ക് താഴെ കളക്ഷന്‍ നേടിയത്. എന്നാല്‍ സ്ത്രീ 2 ഫ്രാഞ്ചെസിയുടെ ഭാഗമായതിനാല്‍ വന്‍ പ്രതീക്ഷയിലാണ് എത്തിയത്. എന്നാല്‍ ഭൂല്‍ ചുക്ക് മാഫ് അത്തരത്തില്‍ ഒരു ചിത്രം അല്ലാത്തതാണ് അതിനെ ബാധിച്ചത് എന്നാണ് ട്രാക്കര്‍മാരുടെ അഭിപ്രായം.
നേരത്തെ തീയറ്റര്‍ റിലീസ് ചെയ്യാതെ ഒടിടി റിലീസിന് പോയ ചിത്രമാണ് ഭൂല്‍ ചുക്ക് മാഫ് എന്നാല്‍ തീയറ്റര്‍ ചെയിനുകള്‍ കേസിന് പോയതോടെയാണ് ചിത്രം വീണ്ടും തീയറ്റര്‍ റിലീസിന് എത്തിയത്. ആ വിവാദങ്ങള്‍ വച്ച് നോക്കുമ്പോള്‍ ചിത്രം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത് എന്ന വാദം ട്രാക്കര്‍മാര്‍ക്കിടയിലുണ്ട്.
ഈ വർഷത്തെ മറ്റ് റിലീസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഭൂൽ ചുക് മാഫ് നാല് ദിവസത്തില്‍ ഇമ്രാൻ ഹാഷ്മി അഭിനയിച്ച ചിത്രം ഗ്രൗണ്ട് സീറോ (7.74 കോടി രൂപ), ഫൂലെ (6.58 കോടി രൂപ), ഫത്തേ (18.87 കോടി രൂപ), എമർജൻസി (20.48 കോടി രൂപ), ലവ്യാപ (7.69 കോടി രൂപ), ബദാസ് രവി കുമാർ (13.78 കോടി രൂപ), സൂപ്പർബോയ്‌സ് ഓഫ് മാലേഗാവ് (5.32 കോടി രൂപ), മേരെ ഹസ്ബൻഡ് കി ബിവി (12.25 കോടി രൂപ) എന്നിവയേക്കാൾ കൂടുതൽ കളക്ഷൻ നേടിയിട്ടുണ്ട്.