Asianet News MalayalamAsianet News Malayalam

വിക്രമിന്റെ തങ്കലാൻ വിദേശത്ത് നേടിയത് എത്രയാണ്?, കണക്കുകള്‍ പുറത്ത്

തങ്കലാൻ വിദേശത്ത്  നിന്ന് നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.

Chiyaan Vikram Thangalaan overseas collection report out hrk
Author
First Published Aug 31, 2024, 12:22 PM IST | Last Updated Aug 31, 2024, 12:22 PM IST

വിക്രം നായകനായി വേഷമിട്ട് വന്ന ചിത്രമാണ് തങ്കലാൻ.വിക്രമിന്റെ വിസ്‍മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയാണ് ചിത്രത്തിന്റെ ആകര്‍ഷണം. തങ്കലാൻ ആഗോളതലത്തില്‍ ആകെ 100 കോടി രൂപ നേടിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. വിദേശത്ത് നിന്ന് മാത്രം 16 കോടിയില്‍ അധികം തങ്കാലൻ നേടി എന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

കര്‍ണാടകത്തില്‍ നിന്ന് തങ്കലാൻ 3.60 കോടി നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് നേടിയത് മൂന്ന് കോടി രൂപയും ആണ്. തങ്കാലൻ വിക്രമിന്റെ മികച്ച ഒരു കഥാപാത്രം ആണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിക്രമിനൊപ്പംനിറഞ്ഞുനില്‍ക്കുന്ന ഒരു പ്രകടനമാണ് ചിത്രത്തില്‍ പാര്‍വതി തിരുവോത്തിന്റേതും. മലയാളിയായ മാളവിക മോഹനന്റെയും മികച്ച കഥാപാത്രമാണ് തങ്കലാനിലേത് എന്ന് അഭിപ്രായപ്പെടുന്നു പ്രേക്ഷകര്‍.

എന്തായാലും വിക്രമിന്റെ തങ്കലാൻ ഒരു വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സാണ്. ഛായാഗ്രാഹണം എ കിഷോര്‍ നിര്‍വഹിച്ചിരുന്നു. എസ് എസ് മൂർത്തിയാണ് കല. തിരക്കഥയും എഴുതിയത് പാ രഞ്‍ജിത്താണ്. പശുപതി, ഹരികൃഷ്‍ണൻ, കൃഷ് ഹാസൻ തുടങ്ങിയവര്‍ക്ക് പുറമേ സമ്പത്ത് റാമും തങ്കലാൻ സിനിമയില്‍ ഉണ്ട്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

തങ്കലാന്റെ യഥാര്‍ഥ ദൈര്‍ഘ്യത്തെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 3.10 മണിക്കൂറായിരുന്നു ദൈര്‍ഘ്യമുണ്ടായിരുന്നത്. എന്നാല്‍ കോമേഴ്‍സ്യല്‍ പ്രേക്ഷകര്‍ക്കായി തങ്ങള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചു എന്നാണ് വെളിപ്പെടുത്തിയിരുന്നത്. മൂന്നു മുതല്‍ ഒരു മിനിറ്റ് വരെയാക്കി ഞങ്ങള്‍ തങ്കലാനില്‍ നിര്‍ണായകമായ ആരന്റെ കഥ കുറച്ചുവെന്ന് പാ രഞ്‍ജിത്ത് വെളിപ്പെടുത്തുന്നു. ലൈവ് റെക്കോര്‍ഡിംഗില്‍ ഒരു പ്രശ്‍നവുമുണ്ടായിരുന്നില്ല. എന്നാല്‍ മിക്സിംഗില്‍ പ്രശ്‍നമുണ്ടായിരുന്നു. എന്നാല്‍ അത് റിലീസ് പ്രതികരണത്തിന് ശേഷം പരിഹരിച്ചുവെന്നുമാണ് പാ രഞ്‍ജിത് വ്യക്തമാക്കിയത്.

Read More: ദ ഗോട്ട് ഓപ്പണിംഗിന് ഉറപ്പിച്ചത് കോടികള്‍, വിദേശത്തെ പ്രീ സെയില്‍ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios