മികച്ച പ്രേക്ഷക പ്രതികരണം നേടിയ മമ്മൂട്ടിച്ചിത്രം 'കളങ്കാവൽ' ബോക്സ് ഓഫീസിൽ മുന്നേറുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ ബുക്ക് മൈ ഷോ ടിക്കറ്റ് വിൽപ്പനയിൽ ചിത്രം രണ്ടാം സ്ഥാനത്തെത്തി. രൺവീർ സിംഗിന്റെ 'ധുരന്ദർ' ആണ് ഒന്നാം സ്ഥാനത്ത്.

രു സിനിമ റിലീസ് ചെയ്യുക, അതിന് മികച്ച പ്രതികരണവും മൗത്ത് പബ്ലിസിറ്റിയും ലഭിക്കുക എന്നത് ഇന്നത്തെ കാലത്ത് അല്പം ശ്രമകരമായ കാര്യമാണ്. അത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുത്ത സിനിമയാണെങ്കിൽ ഉറപ്പായും ഹിറ്റടിക്കുകയും ചെയ്യും. അക്കൂട്ടത്തിലേക്കൊരു സിനിമ കൂടി മലയാളത്തിൽ നിന്നും എത്തിയിരിക്കുകയാണ്. മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കളങ്കാവൽ. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയും ലഭിക്കുന്ന ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഓരോ നിമിഷവും വലിയൊരു രീതിയിലുള്ള ബുക്കിങ്ങും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഈ അവസരത്തിൽ ബുക്ക് മൈ ഷോയുടെ റിപ്പോർട്ടുകൾ പുറത്തുവരികയാണ്.

കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ ബുക്കിം​ഗ് കണക്കാണ് പുറത്തുവന്നിരിക്കുന്നത്. എട്ട് സിനിമകളാണ് ലിസ്റ്റിലുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ബുക്കിം​ഗ് ലഭിക്കുന്ന ചിത്രം ധുരന്ദർ ആണ്. രൺവീർ സിം​ഗ് നായകനായി എത്തിയ ചിത്രത്തിന്റേതായി നാല് ലക്ഷത്തി അറുപത്തി രണ്ടായിരം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. 250 കോടിയാണ് ധുരന്ദറിന്റെ ബജറ്റ്. തൊട്ട് പിന്നിൽ മമ്മൂട്ടി ചിത്രം കളങ്കാവൽ ആണ്. ഒരു ലക്ഷത്തി എഴുപത്തി ആറായിരം ടിക്കറ്റുകളാണ് പടത്തിന്റേതായി വിറ്റഴിഞ്ഞത്. ധനുഷ് ചിത്രം തേരേ ഇഷ്ക് മേ ആണ് മൂന്നാം സ്ഥാനത്ത്. തൊണ്ണൂറ്റി എട്ടായിരം ടിക്കറ്റാണ് വിറ്റിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ ബുക്ക്‌ മൈ ഷോ ടിക്കറ്റ് വിൽപ്പന

  • ധുരന്ദർ - 462K (ദിവസം 2)
  • കളങ്കാവൽ - 176K (ദിവസം 2)
  • തേരേ ഇഷ്ക് മേ - 98K (ദിവസം 9)
  • സൂട്ടോപ്പിയ 2 - 34K (ദിവസം 9)
  • ദ ഡെവിൾ - 28K (അഡ്വാൻസ്)
  • എക്കോ - 17K (ദിവസം 16)
  • അന്ധ്രാ കിം​ഗ് താലുക്ക - 13K (ദിവസം 10)
  • ലാലോ കൃഷ്ണ സദാ സഹായതേ - 14K (ദിവസം 57)

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്