ഇരൈവൻ റിലീസിന് നേടിയ കളക്ഷൻ. 

നയൻതാരയും ജയം രവിയും ഒന്നിച്ച ചിത്രം ഇരൈവൻ ഇന്നലെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇരൈവൻ ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. ജയം രവിയുടെ നയൻതാരയുടെയും ചിത്രത്തിന്റെ കളക്ഷൻ കണക്കുകള്‍ പുറത്തായിരിക്കുകയാണ്. റിലീസിന് ഇരൈവൻ നേടിയത് 2.27 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

മികച്ച പ്രതികരണമാണ് ഇരൈവൻ സിനിമയ്‍ക്ക് തുടക്കത്തില്‍ ലഭിച്ചത്. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ഇപ്പോള്‍. ജയം രവിയുടേത് മികച്ച പ്രകടനമാണെന്നായിരുന്നു ആദ്യ പ്രതികരണങ്ങള്‍ ഉണ്ടായത്. ജയം രവിയുടെ ഇരൈവന്റെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു.

Scroll to load tweet…

ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത്. തിയറ്ററില്‍ ഇരൈവൻ റണ്‍ പൂര്‍ത്തിയായാല്‍ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നു. തിയറ്ററുകളിലെത്തി ഒരു മാസം കഴിഞ്ഞാകും ഒടിടിയില്‍ ഇരൈവൻ പ്രദര്‍ശിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്, ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. നയൻതാര നായികയായി എത്തിയ പുതിയ ചിത്രത്തില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തിയപ്പോള്‍ ഛായാഗ്രാഹണം ഹരി കെ വേദാന്ദാണ്. സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം യുവൻ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ റിലീസിന് മുന്നേ വൻ ഹിറ്റായി മാറിയിരുന്നു.

ജയം രവി നായകനാകുന്ന പുതിയ ചിത്രം സൈറണാണ്. നായികയായി എത്തുന്നത് കീര്‍ത്തി സുരേഷാണ്. ആന്റണി ഭാഗ്യരാജാണ് സൈറണിന്റെ സംവിധാനം. സൈറൈണ്‍ ഒരു ഇമോഷണല്‍ ഡ്രാമയായിരിക്കും. നിര്‍മാണം സുജാത വിജയകുമാര്‍. ജി വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുമ്പോള്‍ സെല്‍വകുമാര്‍ എസ് കെയാണ് ഛായാഗ്രാഹണം. അസ്‍കര്‍ അലിയാണ് പ്രൊഡക്ഷൻ മാനേജര്‍.

Read More: പ്രഖ്യാപനം വീണ്ടും വെറുതെയായി, മമ്മൂട്ടി ചിത്രത്തിന് തടസ്സങ്ങള്‍, റിലീസ് തീരുമാനിക്കാനാകാതെ സോണി ലിവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക