Asianet News MalayalamAsianet News Malayalam

ഞെട്ടിച്ച് പഴയ മോഹൻലാലും ശോഭനയും, ഞായറാഴ്‍ച മണിച്ചിത്രത്താഴ് നേടിയ തുക പുറത്ത്, തിയറ്ററുകള്‍ ഹൗസ്‍ഫുള്‍

മണിച്ചിത്രത്താഴ് വീണ്ടും എത്തിയപ്പോള്‍ നേടിയ കളക്ഷൻ പുറത്ത്.

 

Manichitrathazhu Kerala box office collection report hrk
Author
First Published Aug 19, 2024, 7:01 PM IST | Last Updated Aug 19, 2024, 7:01 PM IST

മലയാളത്തിലും റീ റീലീസായി വരുന്ന ചിത്രങ്ങള്‍ സ്വീകാര്യത നേടുന്നു. മലയാളത്തിന്റെ കള്‍ട്ട് ക്ലാസിക്കായ മണിച്ചിത്രത്താഴ് സിനിമയാണ് അങ്ങനെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മികച്ച പ്രതികരണമാണ് വീണ്ടുമെത്തിയപ്പോഴും നേടുന്നത്. റിലീസിന് മണിച്ചിത്രത്താഴ് 50 ലക്ഷവും ഞായറാഴ്‍ച 60 ലക്ഷം രൂപയുമായപ്പോള്‍ 1.10 കോടി ആയി ആകെ നേട്ടം.

മോഹൻലാല്‍ നായകനായി വേഷമിട്ട മണിച്ചിത്രത്താഴ് സിനിമ 1993ല്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്. തിരക്കഥ എഴുതിയത് മധു മുട്ടവും സംവിധാനം ഫാസിലുമായിരുന്നു നിര്‍വഹിച്ചത്. ശോഭന അവതരിച്ച നിര്‍ണായകമായ നായികാ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു മണിച്ചിത്രത്താഴ് എന്ന ഹിറ്റ്. ഗംഗയായും നാഗവല്ലിയായും നടി ശോഭന ചിത്രത്തില്‍ വിസ്‍മയിപ്പിച്ചപ്പോള്‍ മണിച്ചിത്രത്താഴ് എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറി.

ഡോ സണ്ണി ജോസഫായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്. നകുലനായി സുരേഷ് ഗോപിയും കഥാപാത്രമായ ചിത്രത്തില്‍ ബ്രഹ്‍മദത്തൻ നമ്പൂതിരിപ്പാടായി തിലകനും, ഉണ്ണിത്താനായി ഇന്നസെന്റും ദാസപ്പൻകുട്ടിയായി ഗണേഷ് കുമാറും, തമ്പിയായി നെടുമുടി വേണുവും, ശ്രീദേവിയായി വിനയ പ്രസാദും, ഭാസുരയായി കെപിഎഎസി ലളിതയും ചന്തുവായി സുധീഷും, കാട്ടുപ്പറമ്പനായി കുതിരവട്ടം പപ്പുവും അല്ലിയായി രുദ്രയും വേഷമിട്ടു. മോഹൻലാലിന്റെയും വേറിട്ട വേഷപ്പകര്‍ച്ചയുണ്ടായ മണിച്ചിത്രത്താഴ് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് വേണു ആണ്. എം ജി രാധാകൃഷ്‍ണൻ സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ മോഹൻലാലിന്റെ മണിച്ചിത്രത്താഴിന്റെ പശ്ചാത്തല സംഗീതം ജോണ്‍സണും ഗാനങ്ങള്‍ ബിച്ചു തിരുമലയുമായിരുന്നു എഴുതിയത്.

മണിച്ചിത്രത്താഴ് ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തി ശ്രദ്ധയാകര്‍ഷിച്ചതും.  മണിച്ചിത്രത്താഴ് മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സംസ്ഥാനത്തിലും ദേശീയതലത്തിലും നേടിയെന്ന പ്രത്യേകതയുമുണ്ട്. മണിച്ചിത്രത്താഴിലൂടെ ശോഭന മികച്ച നടിക്കുള്ള അവാര്‍ഡ് ദേശീയതലത്തിലും സംസ്ഥാനത്തിലും നേടിയും ശ്രദ്ധയാകര്‍ഷിച്ചു. പി എൻ മണിക്ക് ദേശീയ അവാര്‍ഡ് മികച്ച ചമയത്തിനും മണിച്ചിത്രത്താഴിന് ലഭിച്ചു.

Read More: ഗുരുവായൂര്‍ അമ്പലനടയില്‍ ശരിക്കും നേടിയത്?, ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios