Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് മോഹൻലാലിനെ വെല്ലാൻ ആരുമില്ല, ഇതാ നേര് ശരിക്കും ആകെ നേടിയതിന്റ കണക്കുകള്‍

ഇന്ത്യയിലും വിദേശത്തും നേര് നേടിയ കളക്ഷന്റെ വേര്‍തിരിച്ച കണക്കുകള്‍ പുറത്ത്.

Mohanlal Nerus box office collection report out earns more than 84 crore hrk
Author
First Published Jan 12, 2024, 3:56 PM IST

മോഹൻലാല്‍ നായകനായി വേഷമിട്ട്  എത്തിയ ചിത്രം നേര് വൻ കുതിപ്പാണ് നടത്തുന്നത്. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തിയപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയമാണ് നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ നേര് നേടിയത് 84 കോടി രൂപയില്‍ അധികമാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് മാത്രം നേര് രണ്ട് കോടി രൂപയിലധികം നേടി എന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയില്‍ മാത്രം നേര് 51.13 കോടി രൂപ നേടി. വിദേശത്ത് ആകെ നേടാനായത് 32.87 കോടി രൂപയാണ്. വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് നേരെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും മോഹൻലാല്‍ ചിത്രത്തിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നുണ്ട് എന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തുമ്പോഴുള്ള ഒരു ഗ്യാരണ്ടി നേരും ശരിവയ്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. സസ്‍പെൻസുകളൊന്നും അധികമില്ലാത്ത ഒരു ചിത്രമാണെന്ന് സംവിധായകൻ ജീത്തു ജോസഫ് മുൻകൂറായി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ചിത്രം പ്രതീക്ഷിച്ചാല്‍ നേര് നിരാശപ്പെടുത്തില്ല എന്നുമാണ് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയത്. ജീത്തു ജോസഫിന്റെ വാക്കുകള്‍ വിശ്വസിച്ച് ചിത്രം കാണാൻ എത്തിയ പ്രേക്ഷകര്‍ നിരാശരരായില്ല എന്നത് പിന്നീട് സംഭവിച്ചത്.

മോഹൻലാലും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തന്റെ ചിത്രം നേരിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നേരില്‍ മോഹൻലാലിന്റെ സ്വാഭാവിക പ്രകടനം തന്നെ കാണാനാകുന്നു. വക്കീല്‍ വിജയമോഹനായി റിയലിസ്റ്റിക്കായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ ഉള്ളത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമായത്. തീരെ ആത്മവിശ്വാസമില്ലാത്ത വക്കീല്‍ കഥാപാത്രം ചിത്രത്തില്‍ പിന്നീട് വിജയത്തിലേക്ക് എത്തുകയാണ്. അടുത്തിടെ പരാജയങ്ങള്‍ നേരിട്ട മോഹൻലാലിന്റെ തിരിച്ചുവരവായിരിക്കുകയാണ് നേര്.

Read More: മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ജയറാമിനുമായില്ല, ആ സൂപ്പര്‍താരം കേരളത്തിലും ഒന്നാമൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios