Asianet News MalayalamAsianet News Malayalam

കേരളത്തിലും മാര്‍ക്ക് ആന്റണിക്ക് അമ്പരപ്പിക്കുന്ന കളക്ഷൻ, കണക്കുകളുമായി നിര്‍മാതാവ്

കേരളത്തിലും മാര്‍ക്ക് ആന്ണിക്ക് അമ്പരപ്പിക്കുന്ന കളക്ഷനാണ് ലഭിക്കുന്നത്.

 

Vishals Mark Antony Kerala collection report out producucer reveals film earns 97 lakhs in third day hrk
Author
First Published Sep 18, 2023, 3:12 PM IST

കേരളത്തില്‍ വലിയ ആരാധക പിന്തുണയൊന്നുമുള്ള താരമല്ല വിശാല്‍. വിജയ്‍യും അജിത്തും സൂര്യയും രജനികാന്തും കാര്‍ത്തിയും ധനുഷുമൊക്കെ കഴിഞ്ഞേ തമിഴകത്ത് നിന്നുള്ള താരങ്ങളില്‍ വിശാലിന് കേരളത്തില്‍ പിന്തുണയുണ്ടായിരിക്കൂവെന്ന് വ്യക്തമാണ്. അതുകൊണ്ട് വിശാല്‍ നായകനായി എത്തുന്ന ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വലിയ ഹൈപ്പ് ലഭിക്കാറില്ല. എന്നാല്‍ മാര്‍ക്ക് ആന്റണിയുടെ കേരളത്തിലെ കളക്ഷൻ അത്ഭുതപ്പെടുത്തുന്നതാണ് എന്ന് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കേരളത്തില്‍ മൂന്നാം ദിവസം നേടിയതിനറെ കണക്കുകള്‍ നിര്‍മാതാവ് വിനോദ് കുമാറാണ് പങ്കുവെച്ചിരിക്കുന്നത്. മാര്‍ക്ക് ആന്റണി 97 ലക്ഷമാണ് കളക്ഷൻ ഇന്നലെ നേടിയിരിക്കുന്നത്. കര്‍ണാടകയില്‍ നേടിയിരിക്കുന്നത് 91 ലക്ഷവും. ജയിലറിന് പിന്നാലെ മാര്‍ക്ക് ആന്റണി സിനിമയും ഭാഷാഭേദമന്യേ ബോക്സ് ഓഫീസില്‍ കുതിപ്പ് രേഖപ്പെടുത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിശാലിന്റെ മാര്‍ക്ക് ആന്റണി മൂന്ന് ദിവസത്തില്‍ ആകെ നേടിയത് സാക്‍നിക് ഡോട് കോം റിപ്പോര്‍ട്ട് പ്രകാരം 27.9 കോടി രൂപയാണ്. റിലീസിന് മാര്‍ക്ക് ആന്റണി 8.35 കോടി രൂപയാണ് നേടിയത്. ശനിയാഴ്‍ച മാര്‍ക്ക് ആന്റണി ഒമ്പത് കോടി നേടി. ഇന്നലെ ഏകദേശ കണക്കുകളില്‍ 10.44 കോടി നേടിയെന്നുമാണ് റിപ്പോര്‍ട്ട്.

മാര്‍ക്ക് ആന്റണി എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് വിശാല്‍ എത്തിയിരിക്കുന്നത്. സംവിധാനം ആദിക് രവിചന്ദ്രൻ ആണ്. അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വിദേശത്തും മികച്ച പ്രതികരമാണ് ചിത്രത്തിന്. വളരെ രസകരമായ ഒരു ടൈംട്രാവല്‍ ചിത്രമായിട്ടാണ് വിശാലിന്റെ മാര്‍ക്ക് ആന്റണി പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.  തമിഴ്‍നാട്ടില്‍ ജവാന് തിരിച്ചടിയായിരിക്കും വിശാല്‍ ചിത്രം എന്നും റിപ്പോര്‍ട്ടുകളുള്ള മാര്‍ക്ക് ആന്റണിയില്‍ എസ് ജെ സൂര്യ, സുനില്‍, ശെല്‍വരാഘവൻ, ഋതു വര്‍മ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരും വേഷമിടുന്നു.

Read More: ഹൃത്വിക്കുമായി ലിപ്‍ലോക്ക്, ഐശ്വര്യ റായ്‍ക്ക് ലീഗല്‍ നോട്ടീസ്, വിചിത്രമെന്നും നടി, അന്ന് പറഞ്ഞത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios