ടോണി ചിറ്റേറ്റുകുളം സംവിധാനം ചെയ്യുന്ന ചക്കരമാവിന്‍ കൊമ്പത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. 'മേലേ മാനത്ത്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ബിജിപാല്‍ ഈണം നല്‍കിയ ഗാനം ശുഭയാണ് ആലപിച്ചിരിക്കുന്നത്.
മീരാ വാസുദേവന്‍, ജോയ്മാത്യു, ഹരിശ്രീ അശോകന്‍, ഗൗരവ് മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്‍റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് അര്‍ഷാദ് ബത്തേരിയാണ്.
ബ്രാന്‍ഡെക്‌സ് പ്രൊഡക്ഷന്റെയും ചിറയില്‍ ഫിലിംസിന്റെയും ബാനറുകളില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോബി ജെയിംസാണ് ചിത്രത്തിന്റെഛായാഗ്രഹണം.
വീഡിയോ ഗാനം കാണാം

