മകളുടെ വിവാഹസൽക്കാരത്തിന് പാട്ടുപാടിയ നടന്‍ വിക്രത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയില്‍ വൈറല്‍. ആരാധകരുടെ ആഗ്രഹപ്രകാരം ഓ ബട്ടർഫ്ളൈ എന്ന ഗാനമാണ് വിക്രം ചടങ്ങില്‍ വച്ച് ആലപിച്ചത്.

ഒക്ടോബര്‍ 30നാണ് ചിയാൻ വിക്രമിന്‍റെ മകൾ അക്ഷിതയും രാഷ്ട്രീയ നേതാവ് കരുണാനിധിയുടെ ചെറുമകള്‍ തേന്‍മൊഴിയുടെയും കവിന്‍ കെയര്‍ ബിസിനസ്സ് ഗ്രൂപ്പ് ഉടമ സി കെ രംഗനാഥന്‍റെയും മകന്‍ മനു രജ്ഞിത്തും തമ്മിലുളള വിവാഹം നടന്നത്.

അക്ഷിതയും മനുവും ഏറെ നാളായി പ്രണയത്തിലായിരുന്നു. കരുണാനിധിയുടെ വസതിയിൽ വച്ചായിരുന്നു കല്യാണം. അടുത്ത ദിവസം തന്നെ സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി വിവാഹ സൽക്കാരം നടത്തി.


ചടങ്ങിൽ ഏറ്റവും ശ്രദ്ധേയമായി നിന്നത് വിക്രമിന്‍റെ ആരാധകരുടെ സാന്നിധ്യമാണ്. കേരള, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ മൂവായിരത്തോളം ആരാധകരെയാണ് വിക്രം വിവാഹ സൽക്കാരത്തിന് ക്ഷണിച്ചത്.



