തിരുവനന്തപുരം: നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് ദിലീപിനെ പുറത്താക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സിനിമ നിര്‍മാതാവും തിയ്യറ്ററുടമയും കൂടിയാണ് ദിലീപ്. ദിലീപിനെതിരെ സംവിധായകരുടെ സംഘടനായ ഫെഫ്കയും താര സംഘടനയായ അമ്മയും നടപടിക്കൊരുങ്ങുകയാണ്.