പോണ്‍താരമായിരുന്നിട്ടും ബോളിവുഡ് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരസുന്ദരിയുടെ മുപ്പത്താറാം ജന്മദിനമായിരുന്നു ഇന്നലെ. ലോകത്താകമാനം ആരാധകരുള്ള സണ്ണിക്ക് ഒരു നീലച്ചിത്ര താരം എന്ന രീതിയില്ല ആരാധകര്‍ ആശംസകള്‍ നേര്‍ന്നത്. സണ്ണി ലിയോണെന്ന മനുഷ്യമുഖമുള്ള താരത്തിന്റെ നന്മനിറഞ്ഞ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകരുടെ ആശംസകള്‍.

മലയാളി ആരാധകരും താരത്തിന് ആശംകള്‍ നേര്‍ന്നു എന്നതും പ്രത്യേകതയാണ്. പോണ്‍ സിനിമകളിലൂടെ വന്ന ഒരുതാരത്തിന് ആദ്യാമായിട്ടായിരിക്കും മലയാളികള്‍ ഒറു പക്ഷേ ഇത്തരത്തില്‍ ആശംകള്‍ നേരുന്നത്. ക്യാന്‍സര്‍ രോഗികളുടെ പുനര്‍ജീവന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും അനാഥരായ വൃദ്ധജനങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി സണ്ണി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചായിരുന്നു മലയാളി ആരാധകരുടെ ആശംസ. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പേരിലുള്ള പെറ്റ പുരസ്‌കാരവും സണ്ണിക്ക് ലഭിച്ചിട്ടുണ്ട്. 

ടിബറ്റന്‍ സിഖുകാരനായ പിതാവിന്റേയും പഞ്ചാബിയായ മാതാവിന്റേയും മകളായി 1981 മെയ് 13ന് കാനഡയിലെ ഓന്‍ടോറിയോയിലാണ് സണ്ണിയുടെ ജനനം. കരണ്‍ജിത്ത് കൗര്‍ വോഹ്റ എന്നായിരുന്നു യാഥാര്‍ത്ഥ പേര്. 2012 മുതല്‍ സണ്ണി ബോളിവുഡ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അഞ്ച് വര്‍ഷത്തിനുള്ളില്‍ സണ്ണി ലിയോണ്‍ ബോളിവുഡ് സിനിമയില്‍ തന്റേതായ ഇടം പിടിച്ചിട്ടുണ്ട്.