കൊച്ചി:ശ്യാമപ്രസാദ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ഹേയ് ജൂഡിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആ ആകാശമേ...ഇ..ഈ മണ്ണിനായി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മാധവ് നായരാണ്. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നിര്‍വഹിച്ചരിക്കുന്നത്.

ഹേയ് ജൂഡില്‍ നായികയായെത്തുന്നത് തൃഷയാണ്. തൃഷയുടെ ആദ്യ മലയാള ചിത്രമാണിത്. ഒരു റൊമാന്‍റിക് എന്റെര്‍ടെയിനറായ ചിത്രം നിര്‍മ്മിക്കുന്നത് അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ കുമാറാണ്.