തിരുവനന്തപുരം: രാജ്യാന്തര ചലചിത്രമേളയ്ക്ക് മിഴിവേകാന്‍ ഇക്കുറി സിനിമകള്‍ക്കൊപ്പം  വ്യത്യസ്ത തരം കലാരൂപങ്ങളും. ഏഴ് ദിവസം നീണ്ട നാടന്‍ കലാമേളയും ഇത്തവണത്തെ മേളയുടെ സവിശേഷതയാകും.

തിയേറ്ററില്‍ സിനിമയും പുറത്ത് കലാരൂപങ്ങളും. ഇരുപത്തി ഒന്നാമത് രാജ്യാന്തര ചലച്ചിത്രമേള പുതിയ പരീക്ഷണത്തിനൊരുങ്ങുന്നു.
പ്രധാനവേദിയായി ടാഗോര്‍ തിയേറ്ററിലായിരിക്കും നാടന്‍കലാമേള. വജ്രകേരളം എന്ന് പേരിട്ടിരിക്കുന്ന നാടന്‍ കലാ മേളയില്‍ ആദ്യ ദിനം നാടന്‍ പാട്ടുകളുമായി ഗായിക രശ്മി സതീഷ് എത്തും. വരും ദിവസങ്ങളില്‍ ചവിട്ട്‌നാടകവും,തോല്‍പ്പാവക്കൂത്തും,മുടിയേറ്റ്, അറബനമുട്ടും ആദിവാസികലാരൂപങ്ങളുമെല്ലാം ഉണ്ടാകും.

അടൂരിനെ കുറിച്ചുള്ള ചിത്ര പ്രദര്‍ശനം അടൂര്‍ സിനിമകളെ ആധാരമാക്കിയുള്ള ചര്‍ച്ചകള്‍ എന്നിവയും മേളയിലുണ്ട്.
മേളയുടെ പ്രചാരണാര്‍ത്ഥം സംസ്ഥാനത്തുടനീളം  സഞ്ചരിച്ച ടൂറിംഗ് ടാക്കീസ് ഇന്ന് വൈകീട്ട് ശംഖുമുഖത്ത് സമാപിക്കും.ഊരാളി മ്യൂസിക് ബാന്റാണ്ചടങ്ങിലെ മുഖ്യാകര്ഷണം. ഒപ്പം മുന്‍വര്‍ഷം സുവര്‍ണ്ണചകോരം നേടിയ ഉറ്റാല്‍ പ്രദര്‍ശിപ്പിക്കും. ചൊവ്വാഴ്ച പാസുകളുടെ വിതരണം തുടങ്ങും.