കൊച്ചി: യുവനടനുമായി പ്രണയത്തിലാണെന്ന വാര്‍ത്ത നിഷേധിച്ച് നടി ഹണി റോസും കുടുംബവും രംഗത്ത്. യുവനടനുമായി താരം പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരായേക്കുമെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നടിയും കുടുംബാംഗങ്ങളും പ്രതികരിച്ചു. 

വാര്‍ത്തകള്‍ പറഞ്ഞിട്ടുള്ള തന്റെ കാമുകന്‍ ആരാണെന്നു കൂടി അറിഞ്ഞാല്‍ കൊള്ളാമെന്നും അങ്ങനെയെങ്കില്‍ പിന്നീട് വരനെ തെരഞ്ഞ് ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. തനിക്ക് ഇതുവരെ ആരോടും പ്രണയ ബന്ധമില്ലെന്നും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണെന്നും ഹണിറോസ് പറയുന്നു.

സ്ത്രീകള്‍ സമൂഹത്തില്‍ ഒട്ടു സുരക്ഷിതരല്ലെന്നും ജിഷയുടെ കൊലപാതകം നടന്നതിനു ശേഷമാണ് ഇക്കാര്യം തനിക്ക് ബോധ്യപ്പെട്ടുവെന്നും എന്നാല്‍, വിവാഹിതയായ സ്ത്രീയ്ക്ക് സമൂഹത്തില്‍ സുരക്ഷിതത്വം ലഭിക്കുന്നുണ്ടെന്നും അനുയോജ്യനായ ഒരാളെ കണ്ടെത്തിയാല്‍ വിവാഹിതയാകുമെന്നും താരം പറയുന്നതായായിരുന്നു ഇന്നലെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.