ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ചിത്രീകരണത്തിനിടെ പ്രണവ് മോഹന്‍ലാലിന് പരുക്ക് പറ്റിയെന്ന വാര്‍ത്ത ശരിവച്ച് ജീത്തു ജോസഫ്. ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ കണ്ണാടി പൊട്ടിച്ചപ്പോഴാണ് പ്രണവിന്‍റെ കൈയ്ക്ക് പരിക്കേറ്റത്. രക്തം വാര്‍ന്നൊഴുകിയപ്പോള്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
പ്രണവിന്‍റെ പരുക്ക് കാരണം ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും ജീത്തു ജോസഫ് പറഞ്ഞു. ആദിയുടെ അവസാന ഷെഡ്യൂളില്‍ മൂന്നു ദിവസത്തെ ഷൂട്ടിംഗ് മാത്രം അവശേഷിക്കവേയാണ് പ്രണവിന് പരുക്കേറ്റത്. ഹൈദരാബാദിലും കൊച്ചിയിലും ഓരോ ദിവസത്തെ ഷൂട്ടിംഗ് ഇനി പൂര്‍ത്തിയാക്കാനുണ്ട്.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മാണം. അദിതി രവി, അനുശ്രീ, ലെന എന്നിവരാണ് നായികമാര്‍, സിദ്ധിഖ്, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, ടോണി ലൂക്ക് തുടങ്ങിയവര്‍ അഭിനയിക്കുന്നു. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനില്‍ ജോണ്‍സണ്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ അയൂബ് ഖാനാണ് എഡിറ്റിംഗ്.
