രജനീകാന്തിന്റെ കബാലി തരംഗത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ന്നുവീഴുന്നു. ചിത്രത്തിന്റെ യുഎസ് വിതരണക്കാരായ സിനി ഗാലക്സിയുടെ കണക്കനുസരിച്ച് പ്രീമിയര്‍ ഷോകളില്‍ നിന്നു മാത്രം കബാലി 2 മില്യണ്‍ ഡോളര്‍ നേടിക്കഴിഞ്ഞു. ആമിര്‍ ഖാന്റെ പികെയുടേയും സല്‍മാന്‍ ഖാന്റെ സുല്‍‌ത്താന്റെയും റെക്കോര്‍ഡ് ആണ് കബാലി തകര്‍ത്തത്. മൂന്നു ദിവസം കൊണ്ട് 170 കോടി രൂപയുടെ കളക്ഷനാണ് കബാലിയുടെ അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

തമിഴ്‍നാട്ടില്‍ നിന്ന് മാത്രം കബാലി ആദ്യ ദിനം നേടിയത് 20.5 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് ആദ്യദിനം നാലു കോടി രൂപയാണ് കബാലി നേടിയത്. പ രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്‍തത്.