നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനംപുറത്തിറങ്ങി. കടവത്തൊരു തോണിയുമായി... എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ആദ്യ ഗാനം വൈറലായിരുന്നു. പൂമരപ്പാട്ടിന് കിട്ടിയ അതേ സ്വീകര്യത പുതിയ ഗാനത്തിനും ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എബ്രിഡ് ഷൈനാണ് പൂമരം സംവിധാനം ചെയ്യുന്നത്. കാളിദാസ് നായകനായെത്തുന്ന ആദ്യമലയാള സിനിമകൂടിയാണിത്.