സിനിമയില്‍ നിന്ന് വിരമിക്കുമോ? മറുപടിയുമായി കമല്‍ഹാസൻ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 6:52 PM IST
Kamalhasan retirement from film
Highlights


രാഷ്‍ട്രീയത്തില്‍ സജീവമായതിനാല്‍ കമല്‍ഹാസൻ സിനിമയില്‍ നിന്ന് വിരമിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു


രാഷ്‍ട്രീയത്തില്‍ സജീവമായതിനാല്‍ കമല്‍ഹാസൻ സിനിമയില്‍ നിന്ന് വിരമിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് കമല്‍ഹാസൻ പ്രസ്‍താവന നടത്തിയപ്പോള്‍ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് കമല്‍ഹാസൻ മറുപടി പറയുകയാണ് വീണ്ടും. ഇന്ത്യൻ എക്സ്‍പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസൻ ഇക്കാര്യം പറയുന്നത്.


സിനിമയില്‍ നിന്ന് വിരമിക്കാൻ ഞാൻ ആലോചിച്ചുവെന്നത് ശരിയാണ്. പക്ഷേ എപ്പോള്‍, എങ്ങനെ എന്നതിലൊക്കെ ഇനിയും തീരുമാനമെടുത്തില്ല. എന്തായാലും വിരമിക്കല്‍ തീരുമാനിക്കും. എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സിനിമയ്‍ക്കാണ് നല്‍കിയത്.  ജീവിതത്തിന്റെ ആദ്യ മൂന്ന് വര്‍ഷങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ എല്ലാം സിനിമയിലാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ഇനി ജീവിതത്തില്‍ ബാക്കിയുള്ളത് എല്ലാവരുടെയും ചുമതല നിര്‍വഹിക്കുന്നതിനാണ് ഞാൻ ചിലവഴിക്കുക- കമല്‍ഹാസൻ പറഞ്ഞു.

എംജിആര്‍ എംഎല്‍എ ആയതിനു ശേഷവും 15-20 സിനിമകള്‍ ചെയ്‍തു. അന്ന് അദ്ദേഹം പാര്‍ട്ടി പ്രസിഡന്റ് ആയിരുന്നില്ല. പക്ഷേ അദ്ദേഹം പാര്‍ട്ടി പ്രസിഡന്റായപ്പോള്‍ കാര്യങ്ങള്‍ മാറി. എന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരിക്കും സംഭവിക്കുക. കാരണം വലിയ ഒരു ഉത്തരവാദിത്തമാണ് മുന്നിലുള്ളത്. നമ്മള്‍ സംസാരിക്കുന്നത് വിനോദ വ്യവസായത്തെ കുറിച്ച് അല്ല. തമിഴ്‍നാടിനെ കുറിച്ച് മൊത്തം ആണ്- കമല്‍ഹാസൻ പറഞ്ഞു.

loader